ലക്നോ: (truevisionnews.com) ഉത്തർപ്രദേശിലെ ഘോസിയിൽ വിവാഹത്തിന് മുന്നോടിയായ ചടങ്ങിനിടെ മതിലിടിഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം ഏഴായി.

21 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടമുണ്ടായ വെള്ളിയാഴ്ച മൂന്ന് സ്‍ത്രീകളും ഒരു കുട്ടിയും മരിച്ചിരുന്നു.
ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി ശനിയാഴ്ച മരണത്തിന് കീഴടങ്ങി. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാനും അദ്ദേഹം ആശുപത്രികൾക്ക് നിർദേശം നൽകി.
#death #toll #rose #seven #after #wall #collapsed #during #prewedding #function.
