#shahanadeath | കുടുംബങ്ങളുടെ വീട് സന്ദർശനം, വിവാഹ തീയതിവരെ ചർച്ചയായി; ഡോ. റുവൈസ് പിന്മാറിയത് അവസാന നിമിഷം

#shahanadeath | കുടുംബങ്ങളുടെ വീട് സന്ദർശനം, വിവാഹ തീയതിവരെ ചർച്ചയായി; ഡോ. റുവൈസ് പിന്മാറിയത് അവസാന നിമിഷം
Dec 8, 2023 04:13 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോക്ടർ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന തിങ്കളാഴ്ച രാവിലെയാണ് ഡോ.റുവൈസിന് വാട്സ്പ് സന്ദേശം അയക്കുന്നത്.

ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു.

ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. തിങ്കളാഴ്ച പതിനൊന്നരയോടെയാണ് ഡോ. ഷഹനയെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്.

അറസ്റ്റിലാകുന്നതിന് മുമ്പ് ഷെഹ്ന അയച്ച സന്ദേശം റൂവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലിൽ നിന്നും തെളിവുകള്‍ പൊലീസിന് ലഭിച്ചു.

റുവൈസിന് പുറമെ അച്ഛനെയും ബന്ധുക്കളെയും കൂടി പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. വിവാഹത്തിന് മുന്നോടിയായി റൂവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റൂവൈഎസിൻ്റെ വീട്ടിലേക്കും പോയിരുന്നു.

വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തി. അവസാന നിമിഷമാണ് റൂവൈസും ബന്ധുക്കളും പിന്മാറിയത്. വിവാഹത്തിനായി ഷഹനയുടെ വീട് പെയിന്‍റ് അടിച്ച് മോടികൂട്ടിയിരുന്നു. റൂവൈസും ബന്ധുക്കളും പണം ആവശ്യപ്പെട്ടുവെന്നാണ് ഷഹനയുടെ ബന്ധുക്കളുടെ മൊഴി.

റൂവൈസിൻ്റെ അച്ഛനെ കുറിച്ചാണ് മൊഴിയിൽ പ്രത്യേകിച്ച് പറയുന്നത്. റൂവൈഎസും ബന്ധുക്കളും സ്വർണത്തിനും പണത്തിനുവേണ്ടി നേരിട്ട് സമ്മർദ്ദം ചെലുത്തിയെന്ന് ഷെഹ്നയുടെ ആത്മഹത്യ കുറിപ്പിലും വ്യക്തമാണ്.

ഗവർണ്ണർ ഷഹനയുടെ വീട് സന്ദർശിച്ചു. തിങ്കാളാഴ്ച റൂവൈസിൻ്റെ കസ്റ്റഡിയിൽ ലഭിക്കും. ഇതിനകം റൂവൈഎസിൻ്റെ ബന്ധുക്കളെ ചോദ്യം ചെയ്യല്‍ പൂർത്തിയാക്കും. അതിനിടെ ഐഎംഎയിൽ നിന്നും റൂവൈസിനെ സസ്പെൻഡ് ചെയ്തു.

#Family #home #visits #marriage #dates #discussed #DrRuwais #withdrew #last #moment

Next TV

Related Stories
#kalarcodeaccident | കളർകോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

Dec 6, 2024 03:22 PM

#kalarcodeaccident | കളർകോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു...

Read More >>
#arrest | ചുളുവിൽ കടത്താൻ ശ്രമം, ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ

Dec 6, 2024 02:12 PM

#arrest | ചുളുവിൽ കടത്താൻ ശ്രമം, ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ

പരവൂർ ബെവ്കോ ഔട്ട്ലെറ്റിലെ മോഷണ ശ്രമത്തിനിടെ ഇയാൾ...

Read More >>
#dieselspread | കോഴിക്കോട് എലത്തൂരിലെ ഡീസൽ ചോർച്ച; ജലാശയങ്ങളിൽ വ്യാപിച്ച ഇന്ധനം നിർവീര്യമാക്കൽ നടപടികൾ തുടങ്ങി

Dec 6, 2024 02:05 PM

#dieselspread | കോഴിക്കോട് എലത്തൂരിലെ ഡീസൽ ചോർച്ച; ജലാശയങ്ങളിൽ വ്യാപിച്ച ഇന്ധനം നിർവീര്യമാക്കൽ നടപടികൾ തുടങ്ങി

ഹിന്ദുസ്ഥാന്‍ പെട്രോളിയം മാനേജ്മെൻ്റ് ബോംബെയിൽ നിന്ന് എത്തിച്ച കെമിക്കൽ ഉപയോഗിച്ചാണ് ജലാശയങ്ങളിൽ പടർന്നിട്ടുള്ള ഡീസൽ...

Read More >>
#arrest | കൊടും ക്രിമിനൽ; ഹൈക്കോടതി ജാമ്യം നിഷേധിച്ച വധശ്രമക്കേസ് പ്രതി ഒടുവിൽ അറസ്റ്റിൽ

Dec 6, 2024 01:41 PM

#arrest | കൊടും ക്രിമിനൽ; ഹൈക്കോടതി ജാമ്യം നിഷേധിച്ച വധശ്രമക്കേസ് പ്രതി ഒടുവിൽ അറസ്റ്റിൽ

വളയത്തെ കുനിയിൽ ഗിരീശൻ ( 51) നെയാണ് വളയം എസ്ഐ എം പി വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...

Read More >>
#missingcase |പാലക്കാട് കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി

Dec 6, 2024 01:38 PM

#missingcase |പാലക്കാട് കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി

വരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് ചെർപ്പുളശ്ശേരിയിലേക്ക്...

Read More >>
Top Stories