പേരാമ്പ്ര: (truevisionnews.com) അറബി കുലത്തിലെ നാളുകൾ അധിപതി മുത്തിന്റെ കല്യാണ നാളുകൾ " മാപ്പിള പാട്ടിന്റെ ഈരടികൾക്ക് ഒപ്പം വട്ടപ്പാട്ട് മത്സരം ഒന്നാം വേദിയിൽ തർക്കുകയാണ് . സബർ മതി വേദിയിൽ കർട്ടൻ ഉയരുമ്പോൾ കാണികൾ മത്സരാർത്ഥികളെ ഹർഷ ആരവത്തോടെ സ്വീകരിക്കുകയാണ്.
പുരുഷൻമാരുടെ ഒപ്പന എന്ന് അറിയിപ്പെടുന്ന വട്ടപ്പാട്ട് കലാരൂപത്തിൽ മണവാളനെ (വരൻ) ഒരുക്കുന്ന ചടങ്ങുകളാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. മലബാറിലെ പുയ്യാപ്പള്ള സൽക്കാരവും അമ്മായി പലഹാരങ്ങളും , മണിയറ ഒരുക്കലും മാപ്പിളപ്പാട്ടിന്റെ ഈരടികൾക്കൊപ്പം അവതരിപ്പച്ചു.
ജനപ്രിയ മത്സരങ്ങൾ നടക്കുന്ന വേദികളില്ലെല്ലാം രാവിലെ മുതൽ നല്ല തിരക്ക് അനുഭവപ്പെടുകയാണ്. ഇന്ന് സ്കൂൾക്ക് അവധി പ്രഖ്യാപിച്ചത് കൊണ്ട് കൂടുതൽ കാണികൾ വിവിധ വേദികളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്.
#Vattapaat #competition #telling #story #Puyyappalla #Salkaram