ദില്ലി: (truevisionnews.com) ദില്ലിയിലെ സ്കൂളുകൾക്ക് ജനുവരി ആദ്യവാരം സമ്പൂർണ അവധി പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലർ പുറത്തിറക്കി.
ശൈത്യകാല അവധി 2024 ജനുവരി 1 മുതൽ ആരംഭിച്ച് ജനുവരി 6 ന് ഇക്കുറി അവസാനിക്കുമെന്നാണ് ദില്ലി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലർ പറയുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇക്കുറി 6 ദിവസത്തിലേക്ക് അവധി ചുരുക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ 15 ദിവസമായിരുന്നു ശൈത്യകാല അവധി.
ഇക്കുറി അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് നവംബർ 9 മുതൽ നവംബർ 18 വരെ അവധി നൽകിയിരുന്നതിനാലാണ് ശൈത്യകാല അവധി ആറ് ദിവസമായി നിജപ്പെടുത്തിയതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ശീതകാല അവധി ജനുവരി 1 മുതൽ ജനുവരി 15 വരെ ആയിരുന്നു. എന്നാൽ ഇക്കുറി അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് നവംബർ 9 മുതൽ നവംബർ 18 വരെ നൽകിയിരുന്ന അവധി ശീതകാല അവധിയായി പരിഗണിക്കാനാണ് തീരുമാനം.
അതുകൊണ്ടാണ് ജനുവരിയിലെ അവധി കുറച്ചത്. അധ്യാപക / അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും ദില്ലി വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
#Directorate #PublicEducation #issued #circular #announcing #complete #holiday #schools #Delhi #first #week #January.