#KozhikodeRevenueDistrictKalolsavam2023 | ശാസ്ത്ര ബോധത്തിന്റെ പ്രധാന്യത്തെ ഓർമ്മിപ്പിച്ച് അബ്ദുൾ ബാസിത്

#KozhikodeRevenueDistrictKalolsavam2023 | ശാസ്ത്ര ബോധത്തിന്റെ പ്രധാന്യത്തെ ഓർമ്മിപ്പിച്ച് അബ്ദുൾ ബാസിത്
Dec 6, 2023 10:04 PM | By MITHRA K P

പേരാമ്പ്ര: (truevisionnews.com) ജില്ലാ കലോത്സവത്തിൽ മലയാളം പ്രസംഗ മത്സരത്തിൽ എളേറ്റിൽ എം ജെ എച്ച് എസ് എസ് വിദ്യാർത്ഥി അബ്ദുൾ ബാസിത്ത് എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി.

ശാസ്ത്ര ബോധവും പുരോഗതിയും എന്ന വിഷയത്തിലാണ് മത്സരം നടന്നത്. മലയമ്മ സ്വദേശികളായ അബ്ദുളള - ആയിഷ ദമ്പതികളുടെ മകനാണ് അബ്ദുൾ ബാസിത്.

പത്താം ക്ലാസ് വിദ്യാർത്ഥിയായ ബാസിത് പോർബന്ദർ മുതൽ രാജ് ഘട്ട് വരെയുള്ള ഗാന്ധി പഥം യാത്രയിലും പങ്കാളിയായിരുന്നു. പത്രങ്ങൾ ഉൾപ്പെടെയുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ബാസിതിന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

#AbdulBasit #reminds #importance #scientific #consciousness

Next TV

Related Stories
Top Stories