പേരാമ്പ്ര: (truevisionnews.com) കലോത്സവ നഗരിയിൽ രണ്ടാം വേദിക്ക് സമീപം( ഗ്രൗണ്ടിന് മുകളിൽ) ഒരുക്കിയ ഗാന്ധി ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച പ്രദർശനം വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ സന്ദർശിച്ച് കഴിത്തു.
വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ദർശൻ ആണ് പ്രദർശനം സംഘടിപ്പിച്ചത്. ഗാന്ധിജി ജനിച്ച പോർബന്ദറിലെ വീട്, ഏഴാം വയസ്സിലെ ബാല്യം മുതൽ സംസ്ക്കാര ചടങ്ങുകൾ വരെയാണ് ചിത്ര പ്രദർശനത്തിൽ നിറഞ്ഞ് നിൽക്കുന്നത്.
നിയമ വിദ്യാർത്ഥിയായ എം കെ ഗാന്ധി, ഗാന്ധിജിയുടെ രക്ഷിതാക്കൾ, പങ്കാളി കസ്തുർബ , സർബതി ആശ്രമം, വിദേശ വസ്ത്ര ബഹിഷ്ക്കരണം , ഉപ്പ് സത്യാഗ്രഹം, ടാഗോറുമായുള്ള കൂടികാഴ്ച, വട്ടമേശ സമ്മേളനം, കറാച്ചി കോൺഗ്രസ് സമ്മേളനം, ഗാന്ധിജിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച പത്രങ്ങൾ , ഗാന്ധിജിയുടെ അവസാന കാലഘട്ടം, സംസ്കാര ചടങ്ങുകൾ, രാജ് ഘട്ടിലെ സമാധി സ്ഥലങ്ങൾ ...
ചിത്ര പ്രദർശനത്തിൽ ഇടം നേടിയിട്ടുണ്ട്. ചരിത്രത്തിൽ ഇടം നേടിയ അപൂർവ ചിത്രങ്ങൾ നേരിൽ കാണാൻ പ്രദർശനത്തിലേക്ക് സന്ദർശന പ്രവാഹം തുടരുകയാണെന്ന് പ്രദർശനത്തിന്റെ ചുമതലയുള്ള ഗാന്ധി ഫൗണ്ടേഷൻ മെമ്പർ പി പുരുഷോത്തമൻ ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു.
#Porbandar #Rajghat #Film #exhibition #direct #view #Gandhi #visions