പേരാമ്പ്ര : (www.truevisionnews.com) കുടുംബത്തിൻ്റെ അത്താണിയായ ബാപ്പ അപകടത്തിൽപ്പെട്ടതോടെ ജീവിത ഭാരം ഇളം പ്രായത്തിൽ ചുമലിലേറ്റി വന്ന പത്താം ക്ലാസുകാരൻ ബിഷർ.
ഉള്ളുരുകി ഉറക്കെ പാടി... യാമർഹൻ..... യഅ് മുറുന ... യാഫറ് ഹാൻ യുഹ്‌നി ഉന... സന്തോഷിക്കൂ... മനസ്സ് ശുദ്ധമാക്കാനുള്ള ഒരുക്കം തുടങ്ങൂ എന്ന് അർത്ഥം വരുന്ന പാട്ടാണ് ബിഷർ പാടിയത്.
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ അറബി ഗാനത്തിൽ എം ജെ ഹയർ സെക്കൻഡറി സ്കൂൾ എളേറ്റിൽ വട്ടോളി യിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. അറബി ഗാനത്തിൽ ഒന്നാം സ്ഥാനവും, അറബി സംഘഗാനത്തിൽ എ ഗ്രേഡും കിട്ടി.
കഴിഞ്ഞ വർഷം അറബി സംഘഗാനത്തിൽ രണ്ടാം സ്ഥാനവും കിട്ടിയിരുന്നു. കുത്തുബയത്ത് ചൊല്ലി കൊടുക്കാൻ വേണ്ടി പോകുന്നതിനിടയിൽ ബാപ്പ സഞ്ചരിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽ പെട്ടാണ് ഉപ്പ അബ്ദുൽ നാസർ കിടപ്പിലായിത്.
ഉപ്പയും ഉമ്മ സൈഫുനീന യും പാടും, അവരുടെ പിന്തുണയിൽ ഈ മിടുക്കൻ പാടി. അസ്ഹർ കുറ്റിയാടി എഴുതിയ ഗാനം സ്കൂളിലെ സംഗീത അധ്യാപകനായ ഇൻസാഫ് ആണ് ഈണം നൽകി പരിശീലിപ്പിച്ചത്. മൂന്ന് വർഷമായി അധ്യാപകൻ പരിശീലിപ്പിക്കുന്നുണ്ട്.
അപ്രതീക്ഷിതമായി അധ്യാപകൻ ക്ലാസ്സിൽ പാടിപ്പിച്ചപ്പോൾ ആണ് ഈ കൊച്ചു കലാകാരൻ്റെ കഴിവ് മനസ്സിലാക്കിയത്.
ഈ മിടുക്കന് അഞ്ച് പശുവിൻ്റെയും അതിൻ്റെ കിടങ്ങളുടെയും എല്ലാകാര്യങ്ങളും, അവയ്ക്ക് പുല്ലുകൊടുക്കലും, വെള്ളം കൊടുക്കലും, കറവ് കാര്യങ്ങൽ എല്ലാം രാവിലെയും വൈകുന്നേരവും നോക്കിയാണ് ഈ മിടുക്കൻ സ്കൂളിലേക്ക് പോവുന്നത്.
പഠനത്തിലും ബിഷർ മിടുക്കനാണ്. ഇതിൻ്റെ കൂടെ തന്നെ പ്രാവ്, കോഴി എല്ലാം വളർത്തുന്നുണ്ട് ഈ കൊച്ചു മിടുക്കൻ . ബിഷറിൻ്റെ അധ്വാനം കൊണ്ട് ആണ് ഇന്ന് ആ കുടുംബം മുന്നോട്ട് പോവുന്നത്.ഇനി നമുക്ക് കൊല്ലത്ത് കാണാം.
#KozhikodeRevenueDistrictKalolsavam2023 #Infront #who #overcomes #pain #provides #shade #family