തൃശൂർ: (truevisionnews.com) ബി.ജെ.പിക്ക് തൃശൂരിൽ ഒരു കാര്യവും ചെയ്യാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രി, മന്ത്രിമാർക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.തൃശൂരിൽ ബി.ജെ.പിക്ക് ഒരു കാര്യവും ചെയ്യാൻ കഴിയില്ല.
ബി.ജെ.പിയുടെ വക്താവക്കൾ ഇവിടെ വലിയ സംഭവം ഉണ്ടാക്കാൻ പോകുകയാണെന്ന പ്രചരണം നടത്തുന്നുണ്ടെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല.
ഇത്തവണ എന്നല്ല, ഒരു ഘട്ടത്തിലും തൃശൂരിൽ അത്തരമൊരു പ്രതിനിധിയെ ഉണ്ടാക്കാൻ കഴിയില്ല. കഴിഞ്ഞ തവണ വലിയ കോപ്പ്കൂട്ടി വന്നിട്ട് എന്തായെന്നും മുഖ്യമന്ത്രി ചോദിച്ചു.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ചെന്നൈ നഗരമാകെ പേമാരിയിൽ കനത്ത ദുരിതം അനുഭവിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ബന്ധപ്പട്ട് സ്ഥിതിഗതികൾ അന്വേഷിച്ചു.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേർത്തുനിർത്തേണ്ടതുണ്ട്. ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ എല്ലാ സഹായവും തമിഴ് നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു നൽകാൻ നടപടി എടുത്തിട്ടുണ്ട്.
ആവശ്യമെങ്കിൽ സഹായം ചെയ്യാൻ എല്ലാ മലയാളികളും തയാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
#ChiefMinister #PinarayiVijayan #said #BJP #cannot #do #anything #Thrissur.
