#PinarayiVijayan | മുഖ്യമന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്ന് അവതാരക; അവതാരകയെ തിരുത്തി മുഖ്യമന്ത്രി

#PinarayiVijayan |  മുഖ്യമന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്ന് അവതാരക; അവതാരകയെ തിരുത്തി മുഖ്യമന്ത്രി
Dec 4, 2023 07:19 PM | By Vyshnavy Rajan

തൃശൂർ : (www.truevisionnews.com) നവകേരള സദസിൽ അവതാരകയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

തൃശൂരിൽ നടന്ന നവകേരള സദസ്സിലാണ് സംഭവം. മുഖ്യമന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്നായിരുന്നു അവതാരക മൈക്കിലൂടെ വേദിയോടാവശ്യപ്പെട്ടത്. എന്നാൽ അവതാരകയെ മുഖ്യമന്ത്രി തിരുത്തി. അവതാരക പറഞ്ഞ് കൈയ്യടിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, വടക്കാഞ്ചേരിയിൽ നവകേരള സദസിനിടെ സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്യമ്പാട് സ്വദേശി റഫീഖ് ആണ് പിടിയിലായത്.

മുഖ്യമന്തി പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെയായിരുന്നു സംഭവം. യുവാവ് സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ഇയാളെ തടഞ്ഞു സ്ഥലത്തു നിന്നും നീക്കി.

പിന്നീട് കസ്റ്റഡിയിലെടുത്തു. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി നൽകിയിരുന്നെങ്കിലും പരിഹാരമായില്ലെന്ന് പറഞ്ഞാണ് യുവാവ് സ്റ്റേജിലേക്ക് കയറാൻ ശ്രമിച്ചതെന്നാണ് പറയുന്നത്.

#PinarayiVijayan #presenter #should #applaud #ChiefMinister #ChiefMinister #corrected #presenter

Next TV

Related Stories
Top Stories










Entertainment News