കൊച്ചി: www.truevisionnews.com എറണാകുളം പറവൂരിൽ ഒരു കിലോഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. കരുമാലൂർ സ്വദേശികളായ നിഥിൻ വേണുഗോപാലും നിഥിൻ വിശ്വനുമാണ് പൊലീസിന്റെ പിടിയിലായത്.

വിപണിയിൽ 70 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പറവൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
പാർക്ക് ചെയ്ത കാറിൽ നിന്ന് എംഡിഎംഎ പിടികൂടുകയായിരുന്നു. സിനിമാ ഷൂട്ടിങ്ങിനായി വാടകയ്ക്ക് വീട് എടുത്തായിരുന്നു ഇവരുടെ ഇടപാട്.
#drug #bust #MDMA #worth #Rs70crore #seized #Two #people #under #arrest
