#Murder | കൊ​ല്ലത്ത് ഭാര്യയെ വെട്ടിക്കൊന്ന കേസ്; ഭ​ർ​ത്താ​വ് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും പിഴയും ശിക്ഷ

#Murder | കൊ​ല്ലത്ത് ഭാര്യയെ വെട്ടിക്കൊന്ന കേസ്; ഭ​ർ​ത്താ​വ് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും പിഴയും ശിക്ഷ
Dec 3, 2023 02:44 PM | By Vyshnavy Rajan

കൊ​ല്ലം : (www.truevisionnews.com) കു​ണ്ട​റ പു​ന​ക്ക​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ജാ​സ്മി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് ച​ക്കു​വ​ര​യ്ക്ക​ൽ ത​ല​ച്ചി​റ ച​രു​വി​ള​വീ​ട്ടി​ൽ ഷാ​ന​വാ​സി (49) നെ ​ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വി​നും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും വി​ധി​ച്ച്​ കൊ​ല്ലം നാ​ലാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്. സു​ഭാ​ഷ്.

പി​ഴ​യാ​യി ഈ​ടാ​ക്കു​ന്ന തു​ക ജാ​സ്മി​ന്റെ മൂ​ന്ന് മ​ക്ക​ൾ​ക്ക്​ കൊ​ടു​ക്ക​ണ​മെ​ന്നും വി​ധി​യി​ലു​ണ്ട്. ഗ​ൾ​ഫി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ പ്ര​തി ത​ല​ച്ചി​റ​യി​ൽ ‘അ​സ’ എ​ന്ന ബേ​ക്ക​റി ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

ജാ​സ്മി​ന്റെ പേ​രി​ലു​ള്ള വ​സ്തു​വി​ൽ​ക്കാ​നാ​യി നി​ര​ന്ത​ര​മു​ള്ള പ്രേ​ര​ണ വി​ഫ​ല​മാ​യ വി​രോ​ധ​ത്തി​ൽ പ​ല​പ്പോ​ഴും ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​മാ​യി​രു​ന്നു.

2015 ജ​നു​വ​രി 22ന്​ ​രാ​ത്രി ക​ട​യി​ൽ നി​ന്ന് ഭാ​ര്യ​യു​മാ​യി മ​ട​ങ്ങി വ​ന്ന പ്ര​തി വീ​ട്ടി​ൽ എ​ല്ലാ​വ​രും ഉ​റ​ങ്ങി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി രാ​ത്രി 11.30ന്​ ​ഉ​റ​ങ്ങി​ക്കി​ട​ന്ന ജാ​സ്മി​നെ ത​ല​യ​ണ ഉ​പ​യോ​ഗി​ച്ച് മു​ഖ​ത്ത് അ​മ​ർ​ത്തി​പ്പി​ടി​ച്ച ശേ​ഷം വെ​ട്ടു​ക​ത്തി​കൊ​ണ്ട് ക​ഴു​ത്തി​ൽ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ദൃ​ക്സാ​ക്ഷി​ക​ളാ​യി ആ​രു​മി​ല്ലാ​തി​രു​ന്ന കേ​സി​ൽ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് പ്ര​തി​യെ ശി​ക്ഷി​ച്ച​ത്.

#Murder #case #murdering #hiswife #Husband #sentenced #life #imprisonment #fine

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories










Entertainment News