#DEATH | ഗർഭഛിദ്രം: ആരോപണ വിധേയനായ ഡോക്ടർ കാറിനുള്ളിൽ മരിച്ചനിലയിൽ

#DEATH | ഗർഭഛിദ്രം: ആരോപണ വിധേയനായ ഡോക്ടർ കാറിനുള്ളിൽ മരിച്ചനിലയിൽ
Dec 3, 2023 12:12 PM | By Susmitha Surendran

ബെംഗളൂരു ; (truevisionnews.com)  പെൺഭ്രൂണഹത്യയുടെ ഭാഗമായി ഗർഭഛിദ്രത്തിനു സഹായിക്കുന്ന റാക്കറ്റ് പിടിയിലായ കേസിൽ ആരോപണവിധേയനായ ഡോക്ടറെ കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

മൈസൂരു കൊൻസുർ സർക്കാർ ആശുപത്രിയിലെ ഡോക്ടറായ സതീഷ്(47) ആണ് മരിച്ചത്. സതീഷ് വിഷം കുത്തിവച്ചു ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൂന്ന് വർഷത്തിനിടെ അനധികൃതമായി 3,000 ഗർഭഛിദ്രങ്ങൾ നടത്തിയതിനുള്ള തെളിവുകൾ ലഭിച്ചതോടെ 2 ഡോക്ടർമാർ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നാലെ പ്രതികൾ സതീഷിനെതിരെ മൊഴി നൽകിയെന്ന സൂചനകൾ പുറത്തുവന്നു. ഇതോടെ ഒളിവിൽ പോയി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ജീവനൊടുക്കിയതായി പൊലീസ് സംശയിക്കുന്നു.

അതിനിടെ കേസിലെ മറ്റൊരു പ്രതിയെ കൂടി സിഐഡി അറസ്റ്റ് ചെയ്തു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ മഞ്ജുളയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

#Abortion #Accused #doctor #found #dead #car

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories