#shivrajsinghchouhan | മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

#shivrajsinghchouhan | മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ
Dec 3, 2023 12:04 PM | By Vyshnavy Rajan

(www.truevisionnews.com) മധ്യപ്രദേശിലെ ജനങ്ങൾക്ക് നന്ദിയെന്ന് ശിവരാജ് സിംഗ് ചൗഹാൻ. വിജയത്തിന് സഹോദരി സഹോദരങ്ങളുടെ കാലുകളിൽ വണങ്ങുന്നു.

ജനങ്ങളുടെ ആശീര്‍വാദവും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും കാരണം വന്‍ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാ പാർട്ടി വീണ്ടും മധ്യപ്രദേശില്‍ സർക്കാർ രൂപീകരിക്കും.

ബിജെപിയുടെ എല്ലാ സ്ഥാനാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. അതേസമയം ഭരണം ഉറപ്പിച്ചതോടെ ഇനി മുഖ്യമന്ത്രി ആര് എന്ന ചോദ്യമാണ് ബി ജെ പിയിൽ ഉയരുന്നത്.

വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറും എന്ന് പാർട്ടി സംസ്ഥാന അധ്യക്ഷനടക്കം പ്രതികരിക്കുമ്പോഴും ആരായിരിക്കും മുഖ്യമന്ത്രിയാകുകയെന്ന ചോദ്യത്തോട് അക്കാര്യം ദേശീയ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണം നേടിയാൽ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പരിഗണിച്ചേക്കാൻ സാധ്യതയില്ല.

2019 ൽ ഓപ്പറേഷൻ താമരയിലൂടെ ബി ജെ പി അധികാരം നേടിയെടുത്തപ്പോൾ തന്നെ ചൗഹാന് പകരം മറ്റ് പേരുകൾ ബി ജെ പി ആലോചിച്ചിരുന്നു.

എന്നാൽ മുൻ മുഖ്യമന്ത്രിയും ജനകീയ മുഖമായ ശിവരാജ് സിംഗ് ചൗഹാനെ മാറ്റിനിർത്താനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാർട്ടിയിൽ ഒരുവിഭാഗം രംഗത്തെത്തി. ഇതോടെയായിരുന്നു ചൗഹാനെ തന്നെ മുഖ്യമന്ത്രിയായി നിയമിച്ചത്.

ഇത്തവണ പക്ഷേ ചൗഹാനെതിരെ പാർട്ടിയിൽ ശക്തമായ വികാരം ഉണ്ട്. എങ്കിലും ബി ജെ പി നേരിയ ഭൂരിപക്ഷത്തിലാണ് വിജയിക്കുന്നതെങ്കിൽ ഇത്തവണയേയും സമ്മർദ്ദ തന്ത്രം പയറ്റാൻ സാധിക്കുമെന്നതായിരുന്നു ചൗഹാന്റെ കണക്ക് കൂട്ടൽ.

എന്നാൽ വലിയ ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ് ഇവിടെ ബി ജെ പി. അങ്ങനെയെങ്കിൽ ചൗഹാന്റെ മോഹം പൊലിയും. മറ്റ് പേരുകളിലേക്ക് ബി ജെ പി ദേശീയ നേതൃത്വം കടക്കുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.

അതേസമയം മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ബിജെപി 137 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 230 സീറ്റുകളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.

#shivrajsinghchouhan #BJP #form #government #MadhyaPradesh

Next TV

Related Stories
#murder | പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

Jan 2, 2025 08:28 PM

#murder | പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

ബൈക്കിലെത്തിയ രണ്ടുപേർ ദുലാലിന് നേരെ...

Read More >>
#Goldsmuggling | വിമാനത്തിലെ ശുചിമുറിയിൽ ലൈറ്റ് പാനലിനടിയിൽ ഒളിപ്പിച്ച നിലയിൽ; കണ്ടെത്തിയത് 2.1 കോടി രൂപയുടെ സ്വർണം, യുവാവ് പിടിയിൽ

Jan 2, 2025 07:39 PM

#Goldsmuggling | വിമാനത്തിലെ ശുചിമുറിയിൽ ലൈറ്റ് പാനലിനടിയിൽ ഒളിപ്പിച്ച നിലയിൽ; കണ്ടെത്തിയത് 2.1 കോടി രൂപയുടെ സ്വർണം, യുവാവ് പിടിയിൽ

സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ഏതെങ്കിലും എയർപോർട്ട് ജീവനക്കാർ ഏറ്റിരുന്നോ എന്നും...

Read More >>
#PoliceCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് അഞ്ച് മണിക്കൂറിൽ മൂന്നു തവണ; പ്രതിക്ക് അവസാന ശ്വാസം വരെ തടവ് ശിക്ഷ

Jan 2, 2025 05:25 PM

#PoliceCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് അഞ്ച് മണിക്കൂറിൽ മൂന്നു തവണ; പ്രതിക്ക് അവസാന ശ്വാസം വരെ തടവ് ശിക്ഷ

പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതും മുഹമ്മദ് സാദിക്ക് ആയിരുന്നു. തുടര്‍ന്ന് തളര്‍ന്നുവീണ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍...

Read More >>
#SJayachandranNair | മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

Jan 2, 2025 05:04 PM

#SJayachandranNair | മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികൾക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം...

Read More >>
#accident | ദിണ്ടിഗൽ വാഹനാപകടം; മരിച്ചത് കോഴിക്കോട് സ്വദേശിനികളായ ബന്ധുക്കൾ, ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് നിഗമനം

Jan 2, 2025 04:39 PM

#accident | ദിണ്ടിഗൽ വാഹനാപകടം; മരിച്ചത് കോഴിക്കോട് സ്വദേശിനികളായ ബന്ധുക്കൾ, ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് നിഗമനം

ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു...

Read More >>
Top Stories