#murder | നഴ്സിം​ഗ് വിദ്യാർത്ഥിയായ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം ; പ്രണയം നടിച്ച് വീണ്ടും അടുത്തത് വധിക്കാൻ

#murder |  നഴ്സിം​ഗ് വിദ്യാർത്ഥിയായ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം ; പ്രണയം നടിച്ച് വീണ്ടും അടുത്തത് വധിക്കാൻ
Dec 1, 2023 11:22 PM | By Kavya N

ചെന്നൈ: (truevisionnews.com)  ചെന്നൈയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ സുഹൃത്ത് കഴുത്തു ഞെരിച്ച് കൊന്നത് പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞതിന്റെ പ്രതികാരബുദ്ധിയിലെന്ന് വിവരം. കൊല്ലം തെന്മല സ്വദേശിയായ ഫൗസിയയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആഷിഖാണ് ഫൗസിയയെ കൊലപ്പെടുത്തിയത്.

ഇരുവർക്കും 20 വയസ്സാണ് പ്രായം. ചെന്നൈയിലെ ഹോട്ടൽ മുറിയിൽ വച്ചാണ് ആഷിഖ് ക്രൂരമായ കൃത്യം നിർവഹിച്ചത്. ഇരുവരും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു. നാല് വര്‍ഷങ്ങൾക്ക് മുൻപ് പെൺകുട്ടിയെ ഉപദ്രവിച്ചതിന് ആഷിഖ് പോക്സോ കേസിൽ അറസ്റ്റിലായിരുന്നു. മൂന്ന് മാസത്തോളം തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു .

പിന്നീട് ഫൗസിയ മൊഴി മാറ്റിയതോടെയാണ് ആഷിഖ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇവർ തമ്മിൽ പിന്നീട് വീണ്ടും അടുക്കുകയും ചെയ്‌തു . വിവാഹത്തിന് തയ്യാറാണെന്ന് ആഷിഖ് അറിയിച്ചെങ്കിലും ഫൗസിയയുടെ കുടുംബം അതിന് തയ്യാറായില്ല. ഇന്ന് ഫൗസിയയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം പ്രതി വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയും . പെൺകുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രം അച്ഛന് അയച്ചു കൊടുക്കുകയും ചെയ്തു.

അഞ്ച് വർഷം തനിക്കൊപ്പം ഉണ്ടായ ശേഷം ചതിച്ചതിന് സ്വന്തം കോടതിയിൽ ശിക്ഷ നടപ്പാക്കിയെന്ന് പ്രതി മൃതദേഹത്തിന്റെ ചിത്രത്തിനൊപ്പം വാട്സ്ആപ്പ് സ്റ്റാറ്റസിൽ എഴുതി. പിന്നാലെ ഇയാൾ പോലീസിൽ കീഴടങ്ങുകയും ചെയ്തു . ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ പഠിക്കുന്ന പെൺകുട്ടിയെ കാണാനാണ് ആഷിഖ് ഇവിടേക്ക് എത്തിയത്. ആഷിഖിനെ ചെന്നൈ കൊമ്പ്രെട്ട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയുകയാണ്. ഫൗസിയയുടെ അച്ഛൻ ചെന്നൈയിലേക്ക് പോയി.

#Malayaliwoman #nursingstudent #killed #Feigning #love #again #kill

Next TV

Related Stories
#BaijuRavindran | ഇന്ത്യയിലേക്ക് മടങ്ങാതെ ബൈജു രവീന്ദ്രൻ; നിക്ഷേപകരുടെ യോഗത്തിനെത്തില്ല

Feb 23, 2024 08:19 AM

#BaijuRavindran | ഇന്ത്യയിലേക്ക് മടങ്ങാതെ ബൈജു രവീന്ദ്രൻ; നിക്ഷേപകരുടെ യോഗത്തിനെത്തില്ല

ബൈജൂസിന്റെ പാരന്റ് കമ്പനിയിൽ 30 ശതമാനം ഓഹരിയുള്ളവർ...

Read More >>
#TrinamoolCongress | കോൺ​ഗ്രസുമായി സീറ്റ് ധാരണയ്ക്ക് തയ്യാറെന്ന് തൃണമൂൽ കോൺ​ഗ്രസ്

Feb 23, 2024 08:11 AM

#TrinamoolCongress | കോൺ​ഗ്രസുമായി സീറ്റ് ധാരണയ്ക്ക് തയ്യാറെന്ന് തൃണമൂൽ കോൺ​ഗ്രസ്

എട്ടോ പത്തോ സീറ്റുകളെങ്കിലും വേണമെന്ന കോൺഗ്രസ്...

Read More >>
 #KisanMorcha |കർഷക സമരം: സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും

Feb 23, 2024 06:33 AM

#KisanMorcha |കർഷക സമരം: സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും

കർഷകരുടെ വിഷയാധിഷ്ഠിത പോരാട്ടത്തിന് ശ്രമിക്കുമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം....

Read More >>
drugs |ലഹരിവേട്ട; 3500 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതായി പൊലീസ്

Feb 23, 2024 05:58 AM

drugs |ലഹരിവേട്ട; 3500 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതായി പൊലീസ്

ലഹരിസംഘം ലണ്ടനിലേക്ക് കപ്പൽ മാർഗം മെഫഡ്രോൺ കടത്തിയിരുന്നതായി പൊലീസ്...

Read More >>
#Cannabis |  പീഡന പരാതിയിൽ അന്വേഷണം; ബിഗ് ബോസ് താരത്തിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

Feb 22, 2024 10:39 PM

#Cannabis | പീഡന പരാതിയിൽ അന്വേഷണം; ബിഗ് ബോസ് താരത്തിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

സമ്പത്തിനെതിരെ വഞ്ചനാ കുറ്റവും ലൈംഗികാതിക്രമവും ആരോപിച്ച് യുവതി നൽകിയ പരാതിയിലാണ് പൊലീസിന്റെ...

Read More >>
#Farmersprotest | നാളെ കരിദിനം: ദില്ലി ചലോ മാർച്ചിനിടെ യുവ കർഷകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ

Feb 22, 2024 09:24 PM

#Farmersprotest | നാളെ കരിദിനം: ദില്ലി ചലോ മാർച്ചിനിടെ യുവ കർഷകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ

കർഷകരെ പിരിച്ചുവിടാൻ ഹരിയാന പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ ശംഭു, ഖനൗരി അതിർത്തികളിൽ സ്ഥിതി...

Read More >>
Top Stories