#briberycase | കൈക്കൂലിക്കേസിൽ അമ്പലപ്പാറ പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് തടവും പിഴയും

#briberycase | കൈക്കൂലിക്കേസിൽ അമ്പലപ്പാറ പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് തടവും പിഴയും
Oct 12, 2023 06:53 PM | By VIPIN P V

തൃശൂർ: (www.truevisionnews.com) കൈക്കൂലി കേസില്‍ മുൻപഞ്ചായത്ത് സെക്രട്ടറിക്ക് മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വർഷം കഠിന തടവും ഒരു ലക്ഷം പിഴയും ശിക്ഷ.

പാലക്കാട് ‌അമ്പലപ്പാറ പഞ്ചായത്തിൽ 2011 ഏപ്രിലിൽ സെക്രട്ടറി ആയിരുന്ന പാലക്കാട് മണ്ണൂർ കിഴക്കുംപുറം നരകോട് എൻ ആർ രവീന്ദ്രനെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ജി അനിൽ ശിക്ഷിച്ചത്.

കെട്ടിട നിർമാണത്തിന് അനുമതിക്ക് 5000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കൈക്കൂലി വാങ്ങിയതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തി.

രണ്ട് വകുപ്പുകളിലായി ഒരു വര്‍ഷം വീതം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ സംഖ്യ അടക്കാത്തപക്ഷം ആറ് മാസം വീതം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും.

ഹംസ എന്നയാള്‍ക്ക് ബില്‍ഡിങ് പെര്‍മിറ്റ് നല്‍കാന്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയതാണ് കേസ്. ആദ്യം ഇയാള്‍ എണ്ണായിരം രൂപയാണ് ആവശ്യപ്പെട്ടത്. അത്രയുമില്ലെന്നറിയിച്ചതോടെയാണ് അയ്യായിരം നല്‍കാനാവശ്യപ്പെട്ടത്.

ഹംസ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പാലക്കാട് ‌ വിജിലന്‍സ് ഡിവൈഎസ്പി യായിരുന്ന കെ.സതീശന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.

വിജിലന്‍സിനു വേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഇ.ആര്‍. സ്റ്റാലിന്‍ കോടതിയില്‍ ഹാജരായി.

#Ex-Secretary #ambalapara #Panchayat #jailed #fined #briberycase

Next TV

Related Stories
Top Stories