#Chinchurani | വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ള വന്യജീവി ആക്രമണങ്ങള്‍; തടയാന്‍ സംവിധാനങ്ങള്‍ ഒരുക്കും -ചിഞ്ചുറാണി

#Chinchurani | വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ള വന്യജീവി ആക്രമണങ്ങള്‍; തടയാന്‍ സംവിധാനങ്ങള്‍ ഒരുക്കും -ചിഞ്ചുറാണി
Oct 3, 2023 12:14 PM | By Vyshnavy Rajan

തിരുവനന്തപുരം : (www.truevisionnews.com) ജനവാസ മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ ചെറുക്കുന്നതിനു വേണ്ട സംവിധാനങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.

വന്യജീവികളെ കൂടുതല്‍ പഠിക്കത്തക്ക രീതിയിലുള്ള സംവിധാനങ്ങളാണ് തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുങ്ങുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സന്ദര്‍ശിക്കാനും മൃഗങ്ങളെക്കുറിച്ച് പഠിക്കാനും ഇവിടെ അവസരമുണ്ടാകും. കൂടാതെ തിരുവനന്തപുരം മൃഗശാലയിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ മൃഗങ്ങളെ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൃഗങ്ങളില്‍ നിന്ന് പകരുന്ന രോഗങ്ങളെ ചെറുക്കുക എന്നത് വളരെ പ്രാധ്യന്യമുള്ള ഒന്നാണെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ അസുഖം ബാധിച്ച് മരിക്കുന്ന മൃഗങ്ങളുടെ സാമ്പിളുകള്‍ കൃത്യമായി പരിശോധിച്ച് രോഗം തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം.

വനമേഖലയില്‍ മൃഗങ്ങള്‍ മരണപ്പെടുമ്പോള്‍ ഈ സംഭവങ്ങള്‍ അടിയന്തരമായി മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം. ഈ ആവശ്യം വനംവകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

#Chinchurani #Wildlife #attacks #domestic #animals #Mechanisms #put #place #prevent #Chinchurani

Next TV

Related Stories
Top Stories










Entertainment News