ദില്ലി: ( truevisionnews.in ) വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ ദില്ലിയില്‍ സീതാറാം യെച്ചൂരിക്ക് സർക്കാർ നൽകിയ വസതിയിലും റെയ്ഡ്. കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടന്നത്. യെച്ചൂരി ഇവിടെയല്ല താമസിക്കുന്നത്.

ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന. രാവിലെ ദില്ലി പൊലീസ് മാധ്യമപ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടത്തി മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായി പൊലീസ് വ്യക്തമാക്കിയത്.
റെയ്ഡില്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല . ദില്ലിയിലെ റെയ്ഡിനോട് അനുബന്ധ റെയ്ഡ് ടീ സ്ത സെതൽവാദിൻ്റെ മുംബൈയിലെ വസതിയിലും നടന്നു. ദില്ലി പോലീസ് ടീസ്തയെ ചോദ്യം ചെയ്തു.
#Delhi #Police #raid #Sitaramyechury #government #residence
