ബെംഗളൂരു : ( truevisionnews.com ) മലയാളി യുവാവിനെ ബെംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.

കോഴിക്കോട് മാത്തറ സ്വദേശി സി.പി. ഹൗസിൽ ആലിക്കോയയുടെയും റൈഹാനത്തിന്റെയും മകൻ അലി റാഷിദാണ് (35) മരിച്ചത്.
ജെ.പി.നഗറിലെ താമസസ്ഥലത്ത് ബുധനാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടത്. ബി.ഡി. ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ കൺസൽട്ടന്റായി ജോലി ചെയ്യുകയായിരുന്നു.
ഓൾ ഇന്ത്യ കെ.എം.സി.സി. പ്രവർത്തകരണ് വിവരം പുട്ടനഹള്ളി പോലീസിൽ അറിയിച്ച് നിയമനടപടികൾ പൂർത്തിയാക്കിയത്.
കിംസ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സഹോദരൻ: റിജു.
#native #Kozhikode #found #dead #Bengaluru
