ന്യൂഡൽഹി: (truevisionnews.com) രാജസ്ഥാനിലെ കോട്ട എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തു. നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥിയാണ് ജീവനൊടുക്കിയത്. ഇതോടെ ഇവിടെ ഈ വർഷം ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം 26 ആയിരിക്കുകയാണ്. യു.പി സ്വദേശിയാണ് മരിച്ചത്.

എന്നാൽ ലക്ഷക്കണക്കിന് വിദ്യാർഥികളാണ് എല്ലാവർഷവും എൻജിനീയറിങ്/മെഡിക്കൽ എൻട്രൻസ് പരീക്ഷകളുടെ പരിശീലനത്തിനായി കോട്ടയിലെത്തുന്നത്. പഠന സമ്മർദവും പരാജയഭീതിയുമാണ് വിദ്യാർഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്നാണ് കണ്ടെത്തൽ. ആത്മഹത്യകളുടെ വർധിക്കുന്ന പശ്ചാത്തലത്തിൽ
അടുത്ത രണ്ട് മാസത്തേക്ക് നീറ്റിനും മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് പതിവ് പരീക്ഷകൾ നടത്തുന്നത് നിർത്തിവെക്കാൻ നഗരത്തിലെ ജില്ലാ ഭരണകൂടം അടുത്തിടെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് നിർദേശം നൽകുകയും. ഹോസ്റ്റലുകളിലും പി.ജി താമസസ്ഥലങ്ങളിലും താമസിക്കുന്ന വിദ്യാർഥികൾക്കിടയിൽ വിഷാദമോ സമ്മർദമോ ഉണ്ടോയെന്ന് കണ്ടെത്താൻ വാർഡൻമാർ, മെസ് വർക്കർമാർ, ടിഫിൻ സേവന ദാതാക്കൾ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
#studystress #student #preparing #NEETexam #committed #suicide
