#pinarayivijayan | പ്രതിപക്ഷത്തിന് സങ്കുചിത മനോഭാവം, സർക്കാർ പരിപാടികൾ ബഹിഷ്കരിക്കുന്നത് ദൗർഭാഗ്യകരം -മുഖ്യമന്ത്രി

#pinarayivijayan | പ്രതിപക്ഷത്തിന് സങ്കുചിത മനോഭാവം, സർക്കാർ പരിപാടികൾ ബഹിഷ്കരിക്കുന്നത് ദൗർഭാഗ്യകരം -മുഖ്യമന്ത്രി
Sep 27, 2023 06:58 PM | By Athira V

തിരുവനന്തപുരം: ( truevisionnews.com ) കേരളീയം, നവ കേരള സദസ് തുടങ്ങിയ പരിപാടികളിൽ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗർഭാഗ്യകരമായ നിലപാടെന്ന് മുഖ്യമന്ത്രി. കേരളീയം രാഷ്ട്രീയ പരിപാടിയല്ല. അത് സംസ്ഥാനത്തിന്റെ തനതായ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പരിപാടിയെ സങ്കുചിതമായി കാണേണ്ട എന്ത് കാര്യമാണ്.

പ്രതിപക്ഷം ഇത്തരം പരിപാടികൾ ബഹിഷ്കരിക്കുന്നതാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ വിഷയത്തിൽ കേരളത്തിന്റെ സഹകരണ മേഖലയെ പരിഗണിച്ചേ നിലപാടെടുക്കാനാവൂ. കേരളത്തിലെ സഹകരണ പ്രസ്ഥാനം നാടിന് വലിയ സംഭാവന നൽകുന്നതാണ്. തെറ്റായ വഴിയിൽ സഞ്ചരിച്ചവർക്കെതിരെ നടപടി വേണം.

16000 ത്തിലേറെ സഹകരണ സംഘങ്ങൾ നാട്ടിലുണ്ട്. 98 ശതമാനവും കുറ്റമറ്റ രീതിയിലാണ് മുന്നോട്ട് പോകുന്നത്. 1.5 ശതമാനത്തിലാണ് ക്രമക്കേടുള്ളത്. സഹകരണ മേഖല കേരളത്തിൽ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. അത് സാധാരണ ജനത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ബാങ്ക് അക്കൗണ്ട് നാട്ടിൽ സാർവത്രികമാക്കിയത് സഹകരണ സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

എന്തിനെയും ധൂർത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് പ്രതിപക്ഷം. നാടിന്റെ മുന്നോട്ട് പോക്കിന് നവകേരള സൃഷ്ടിക്കുള്ള യാത്രയിൽ കരുത്തേകുന്ന പരിപാടിയാണ് കേരളീയം അടക്കമുള്ളവയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവയെല്ലാം സർക്കാർ പരിപാടിയായി നടക്കും. സ്പോൺസർഷിപ്പ് വന്നാൽ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ നേട്ടങ്ങൾക്ക് ജനങ്ങളിലേക്കെത്തിക്കാനാണ് മേഖലാ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ പല പദ്ധതികളുടെയും അവലോകനം മേഖലാ യോഗങ്ങളിൽ നടക്കുന്നുണ്ട്. ദാരിദ്ര്യ നിർമാർജ്ജനവും സർക്കാരിന്റെ നാല് മിഷനുകളുടെയും വികസന പദ്ധതികളും വിശദീകരിക്കും. ജനങ്ങളെ പരിഗണിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ജനങ്ങളെ കേട്ട് സർക്കാരിന്റെ ഭാവിയിലെ പ്രവർത്തനത്തിന് കൂടുതൽ സഹായകരമാകും.

#unfortunate #opposition #narrow #minded #boycotting #government #programs #ChiefMinister

Next TV

Related Stories
Top Stories










Entertainment News