കോഴിക്കോട് : ( truevisionnews.com ) പുഴയിൽ കുളിക്കുന്നതിനിടയിൽ വിദ്യാർത്ഥിയുടെ ജീവൻ പൊലിഞ്ഞത് ഉമ്മൂമ്മയുടെ കണ്മുന്നിൽ. പ്ലസ് ടു വിദ്യാർത്ഥി വടയം നടുപ്പൊയിൽ സ്വദേശി എടക്കാട്ട്കണ്ടി മുഹമ്മദ് (17)ന്റെ മരണം ഉറ്റവരെയും നാടിനെയും അക്ഷരാർത്ഥത്തിൽ നടുക്കി.

ഉപ്പ റഫീഖിന്റെ തറവാട് വീട്ടിൽ വിരുന്നെത്തിയതായിരിക്കുന്നു മുഹമ്മദ് . ഉച്ച ഭക്ഷണം കഴിഞ്ഞ് ഉമ്മൂമ്മയോടൊപ്പം ദേവർകോവിൽ കള്ളാടിനടുത്തെ ആക്കുടേറ്റ് പാലത്തിനു സമീപത്തെ പുഴയിൽ കുളിച്ചുകൊണ്ടിരിക്കെ ചുഴിയിൽ അകപ്പെടുകയായിരുന്നു.
കൂടെ ഉണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുറ്റ്യാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അല്പസമയത്തിനകം കൊണ്ടുപോകും.
നാദാപുരം മോഡൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മുഹമ്മദ്. റഷീദയാണ് ഉമ്മ . മുഹമ്മദ് പവാസ് സഹോദരനാണ് .
#Ummumma #watched #little #son #die #accident #Kuttiady #River #brought #tears #nation
