അഹ്മദാബാദ്: (truevisionnews.com) ഗുജറാത്തിൽ ഗാർബ നൃത്തത്തിനിടെ 19കാരൻ ഹൃദയാഘാതം വന്ന് മരിച്ചു. വിനീത് മെഹുൽബായ് കൻവരിയ ആണ് മരിച്ചത്. ജംനാഗർ പട്ടേൽ പാർക്കിലാണ് സംഭവം ഉണ്ടായത്.

പട്ടേൽ പാർക്കിനടുത്തുള്ള ഭാഗത്ത് ഗാർബ പരിശീലിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ വിനീതിനെ മറ്റ് ശാരീരിക പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് കുടുംബം പറഞ്ഞു .
#19-year-old #died #heartattack #practicing #dance
