താമരശേരി: (truevisionnews.com) കോഴിക്കോട് താമരശേരി ചമലിൽ സാമൂഹ്യ വിരുദ്ധർ വളർത്തു പോത്തിന്‍റെ വാൽ മുറിച്ചു മാറ്റിയതായി പരാതി.

കർഷകനായ കണ്ണന്തറ ജോസഫിന്‍റെ വീട്ടിലെ പോത്തിന്‍റെ വാലാണ് മുറിച്ചു മാറ്റിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച പോത്തിനെ വാങ്ങാൻ ചിലർ എത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാൽ കച്ചവടം നടന്നിരുന്നില്ല.
അന്ന് രാത്രി തന്നെയാണ് വാല് മുറിച്ചത്. സംഭവത്തില്‍ പോത്തിനെ വാങ്ങാൻ എത്തിയവരെ സംശയിക്കുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ കര്‍ഷകന്‍ പറയുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#Complaint #antisocials #cutoff #tail #domestic #buffalo #Tamarassery #Chamal #Kozhikode.
