കോഴിക്കോട്: ( truevisionnews.com ) ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു. ബേപ്പൂർ അരക്കിണർ ചാക്കേരിക്കാട് പറമ്പ് ബൈത്തുൽ റഹ്മയിൽ കെ.ടി. ജാഫറിന്‍റെ മകൻ കെ.ടി. ജിൻഷാദ് (16) ആണ് മരിച്ചത്.

മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് മാത്തോട്ടം ഖബറിസ്ഥാൻ മസ്ജിദിൽ നടക്കും. ഞ്ചന്ത ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ് ജിൻഷാദ്.
കഴിഞ്ഞ 22-ാം തീയതി രാവിലെ ഒമ്പതരയോടെ അരക്കിണർ റെയിൽവെ ലൈൻ റോഡിലായിരുന്നു ജിൻഷാദിന്‍റെ ജീവനെടുത്ത അപകടം.
പിതാവ് ജാഫറിനൊപ്പം യാത്ര ചെയ്യവെ ഇവർ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജിൻഷാദ് റോഡിലേക്ക് തലയിടിച്ച് വീണു.
ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഷെറീജയാണ് മാതാവ്. സഹോദരങ്ങൾ : ജൂറൈദ്, ജസീം, ജാമിസ്.
#Kozhikkode #bike #collision #accident #student #treated #head #injuries #died
