#Clash | കോഴിക്കോട് സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ വിദ്യാർത്ഥികൾ തമ്മില്‍ സംഘര്‍ഷം; പരിക്ക്

#Clash |  കോഴിക്കോട് സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ വിദ്യാർത്ഥികൾ തമ്മില്‍ സംഘര്‍ഷം; പരിക്ക്
Sep 26, 2023 11:01 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)   ബാലുശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ വിദ്യാർത്ഥികള്‍ തമ്മില്‍ സംഘര്‍ഷം.

സബ്ജില്ലാ തലത്തില്‍ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് തമ്മിലടിയില്‍ കലാശിച്ചത്. സബ് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ 11 സ്‌ക്കൂളുകളാണ് മത്സരത്തിനെത്തിയത്.

പുറമേ നിന്നെത്തിയ ആളുകളാണ് രാവിലെ മുതല്‍ സംഘര്‍ഷമുണ്ടാക്കിയതെന്ന് എ.ഇ.ഒ പി. ഗീത പറഞ്ഞു.

ബാലുശേരി എസ്.ഐ പി.റഫീഖിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം തുടരുകയായിരുന്നു. സംഘര്‍ഷത്തിനിടയില്‍ ഏതാനും വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

#Clash #between #students #during #football #matches #Kozhikode #school #injury

Next TV

Related Stories
Top Stories










Entertainment News