#bandh | ബെം​ഗളൂരു ബന്ദ് ഭാ​ഗികം; ബസ്, ഓട്ടോ സർവ്വീസ് മുടങ്ങിയില്ല, ഓഫീസുകളിൽ വർക്ക് ഫ്രം ഹോം

#bandh | ബെം​ഗളൂരു ബന്ദ് ഭാ​ഗികം; ബസ്, ഓട്ടോ സർവ്വീസ് മുടങ്ങിയില്ല, ഓഫീസുകളിൽ വർക്ക് ഫ്രം ഹോം
Sep 26, 2023 10:20 AM | By Susmitha Surendran

ബെം​ഗളൂരു: (truevisionnews.com)  കാവേരി നദീജലത്തർക്കത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ബെംഗളുരുവിൽ നടക്കുന്ന ബന്ദ് ഭാ​ഗികം.

ബന്ദ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ന് ബസ്, ഓട്ടോ സർവീസുകൾ മുടങ്ങിയില്ല. അതേ സമയം ഇന്ന് സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്.

മിക്ക ഓഫീസുകളും വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ഇന്ന് പ്രവർത്തിക്കുന്നത്. നഗരത്തിൽ താരതമ്യേന തിരക്ക് കുറവാണ്. എയർപോർട്ട് സർവീസുകളെയാണ് ബന്ദ് ബാധിച്ചത്.

എയർപോർട്ട് ടാക്സികൾ സർവീസ് നടത്തുന്നില്ല. വായുവജ്ര എന്ന ബിഎംടിസി എസി ലോ ഫ്ലോർ ബസ്സുകളും കുറവായിരുന്നു. പുലർച്ചെ എത്തിയ നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

മണ്ഡ്യയിലും രാമനഗരയിലും കർഷകസംഘടനകളുടെ നേതൃകത്വത്തിൽ പ്രതിഷേധം നടന്നു. ചില സ്ഥലങ്ങളിൽ സ്റ്റാലിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.

#Bengaluru #Bund #Part #Bus #auto #services #not #stopped #work #from #home #offices

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories

Entertainment News