കണ്ണൂർ : (www.truevisionnews.com) മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളില്‍ ട്രോളി ബാഗില്‍ കണ്ടെത്തിയ യുവതിയുടെ അഴുകിയ മൃതദേഹം കണ്ണവത്തു നിന്നു കാണാതായ യുവതിയുടേത് അല്ല. യുവതിയെ ഞായറാഴ്ച പേരാവൂര്‍ സ്‌റ്റേഷനിലെ പെരുമ്പുന്ന മുരിങ്ങോടിയിലെ പാറങ്ങോട്ട് കോളനിയില്‍ നിന്നു കണ്ടെത്തിയതോടെയാണ് സംശയം നീങ്ങിയത്. ഇതോടെ അന്വേഷണം വീണ്ടും ഊർജിതമാക്കി പൊലീസ്.

കണ്ണവം തൊടീക്കളം കോളനിയിലെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് കണ്ണവം പൊലീസ് സ്‌റ്റേഷനില്‍ ബാബു പരാതി നല്‍കിയിരുന്നു. കണ്ണവം പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മാക്കൂട്ടം ചുരം പാതയിലെ വനത്തില്‍ നിന്നും രണ്ടാഴ്ചയോളം പഴക്കമുള്ള അഴുകിയ നിലയിലുള്ള ജഡം കണ്ടെത്തുന്നത്.
അതോടെയാണ് ജഡം യുവതിയുടെയാണെന്ന സംശയം ഉയര്‍ന്നത്. എന്നാല്‍ യുവതിയെ കണ്ടെത്തിയതോടെ ചുരത്തില്‍ നിന്ന് കണ്ടെത്തിയ ജഡം ആരുടേതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
സൈബര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹത്തിന്റെ പഴക്കം കണക്കാക്കി സമീപത്തെ മൊബൈല്‍ ടവറുകളുടെ പരിധിയില്‍ വന്ന നമ്പറുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തില്‍ ഇന്നോവ കാറിനെ സൂചനകളാണ് വെളിയില്‍ വരുന്നത്. ഈ കാലയളവില്‍ ഇതുവഴി കടന്നുപോയ ഒരു ഇന്നോവ വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഇന്നോവ കാറിന്റെ നമ്പര്‍ വ്യാജം ആയിരുന്നുവെന്നും ഇരിട്ടി ഭാഗത്തു നിന്നുള്ള ഇരുചക്ര വാഹനത്തിന്റെ നമ്പര്‍ ആയിരുന്നു എന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈ ഇന്നോവ കാറിനെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. മൃതദേഹത്തില്‍ നിന്നും ലഭിച്ച ചുരിദാര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇരിക്കൂര്‍, തളിപ്പറമ്പ് ഭാഗങ്ങളിലും അന്വേഷണം നടക്കുകയാണ്.
#DEADBODY #Whose #body #found #trolleybag #forest #pass #police #intensified #investigation
