(www.truevisionnews.com) കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തുരുമ്പ് പിടിച്ച് ഇരുമ്പിന് സമാനമാണ് കോണ്‍ഗ്രസ്. അവര്‍ അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശ് രോഗാവസ്ഥയിലാകുമെന്നും മോദി പറഞ്ഞു.

ഭോപ്പാലിലെ 'കാര്യകര്‍ത്ത മഹാകുംഭ്'പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിത സംവരണബില്ലിനെ കോണ്‍ഗ്രസ് പിന്തുണച്ചത് താത്പര്യമില്ലാതെയാണ്. ബില്ലിനെ പിന്തുണയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നെന്നും മോദി പറഞ്ഞു.
സ്ത്രീശക്തിയെ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷ ശ്രമം. ദ്രൗപദി മുര്‍മു രാഷ്ട്രപതിയാകുന്നത് തടഞ്ഞതും അവരെ അവഹേളിക്കുന്നതും പ്രതിപക്ഷമാണ്. കോണ്‍ഗ്രസിന് വീണ്ടും അവസരം ലഭിച്ചാല്‍ സംസ്ഥാന നിയമസഭകളിലെ 33 ശതമാനം സംവരണം അവര്‍ അട്ടിമറിക്കുമെന്നും മോദി പറഞ്ഞു.
രാജ്യത്തിൻ്റെ പൈതൃകത്തെയും സനാതനത്തെയും തകർക്കാനാണ് കോൺഗ്രസും അതിന്റെ ധിക്കാരികളായ സഖ്യവും ആഗ്രഹിക്കുന്നത്. ഇത്തരം പാർട്ടികളോട് അതീവ ജാഗ്രത പുലർത്തേണ്ടിവരും. അവരുടെ ഉദ്ദേശം തെറ്റാണ്. അവർക്ക് ഒരവസരം ലഭിച്ചുകഴിഞ്ഞാൽ, ഘമാണ്ഡിയ സഖ്യം അമ്മമാരെയും സഹോദരിമാരെയും ഒറ്റിക്കൊടുക്കും. കോൺഗ്രസിനെ ഇപ്പോൾ നയിക്കുന്നത് അർബൻ നക്സലുകളാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോടികളുടെ അഴിമതിയും വോട്ട് ബാങ്ക് പ്രീണനത്തിന്റെയും ചരിത്രമാണ് കോണ്‍ഗ്രസിനുളളത്. ഇത് തുരമ്പുപിടിച്ച ഇരുമ്പ് പോലെയാണ്. അത് മഴ നനഞ്ഞാല്‍ ഇല്ലാതാകും. മധ്യപ്രദേശില്‍ ആദ്യമായി വോട്ടുചെയ്യാന്‍ എത്തുന്നവര്‍ ഭാഗ്യവാന്‍മാരാണ്. ഇന്ത്യയുടെ വികസനകാഴ്ചപ്പാടിനൊപ്പമാണ് സംസ്ഥാനം മുന്നേറുന്നത്. വികസിത ഇന്ത്യയ്ക്കായി മധ്യപ്രദേശും വികസിക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് 5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് മധ്യപ്രദേശിനെ രോഗാവാസ്ഥയിലാക്കി. ഇനി ഒരവസരംകൂടി അവര്‍ക്ക് ലഭിച്ചാല്‍ സമാനമായ സാഹചര്യമാകും.
രാജ്യം അതിവേഗം വികസനത്തിലേക്ക് കുതിക്കുമ്പോള്‍ അതിനുനിഷേധാത്മകമായ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. രാജ്യത്തെ ഇരുപതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് അഴിമതിയിലൂടെ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ തകര്‍ത്തതായും രാഷ്ട്രത്തിന്റെ നേട്ടങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ ഇഷ്ടപ്പടുന്നില്ലെന്നും മോദി പറഞ്ഞു
#MODI #Supported #Women'sReservationBill #Without #Fulfillment'; #Modi #strongly #criticized #Congress
