#aadhaar |പാൻ കാർഡും ആധാറും സമർപ്പിച്ചില്ലേ? പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ മരവിപ്പിക്കും, ശേഷിക്കുന്നത് ഏഴ് ദിവസം

#aadhaar |പാൻ കാർഡും ആധാറും സമർപ്പിച്ചില്ലേ? പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ മരവിപ്പിക്കും, ശേഷിക്കുന്നത് ഏഴ് ദിവസം
Sep 23, 2023 04:16 PM | By Susmitha Surendran

(truevisionnews.com)  പോസ്‌റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളിൽ നിക്ഷേപിക്കുന്നതിന് ആധാറും പാൻ കാർഡും ധനമന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്.

ഇതുവരെ നിക്ഷേപിച്ചവർക്ക് ഈ മാസം അവസാനത്തിനുള്ളിൽ പാൻകാർഡും ആധാർ കാർഡും സമർപ്പിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്.

കെവൈസി നൽകുന്നതിന്റെ ഭാഗമായി ആധാർ, പാൻ നമ്പറുകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ്. ഒരു നിക്ഷേപകൻ ഇതിനകം അക്കൗണ്ട് തുറന്നിട്ടുണ്ടെങ്കിൽ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ആധാർ നമ്പർ നൽകാം.

പാനും ആധാറും അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

നിലവിലുള്ളതും പുതിയതുമായ നിക്ഷേപകർ സെപ്റ്റംബർ 30-നകം പാനും ആധാറും സമർപ്പിച്ചില്ലെങ്കിൽ, അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചേക്കാം. ആധാർ സമർപ്പിച്ചാൽ മാത്രമായിരിക്കും ഇവ പ്രവത്തന സജ്ജമാക്കാൻ കഴിയുക. 

നിക്ഷേപങ്ങൾ മരവിപ്പിച്ചാൽ എന്ത് സംഭവിക്കും?

അക്കൗണ്ടിലെ നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന ഒരു പലിശയും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടില്ല, മാത്രമല്ല, വ്യക്തികൾക്ക് അവരുടെ പിപിഎഫ് അല്ലെങ്കിൽ സുകന്യ സമൃദ്ധി അക്കൗണ്ടുകളിലേക്ക് നിക്ഷേപം നടത്താൻ കഴിഞ്ഞേക്കില്ല. കൂടാതെ നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപ തുക ലഭിക്കില്ല.

ആധാർ സമർപ്പിക്കേണ്ട ചെറുകിട സമ്പാദ്യ പദ്ധതികളുടെ ലിസ്റ്റ് ഇതാ

1. പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾ

2. പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ്

3. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

4. സുകന്യ സമൃദ്ധി യോജന

5. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

6. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ

7. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

8. സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീം

9. കിസാൻ വികാസ് പത്ര

#PAN #Aadhaar #not #submitted? #PostOffice #freeze #deposits #remaining #seven #days

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories










Entertainment News