തൃശൂർ: ( truevisionnews.com ) കരുവന്നൂരിന് പിന്നാലെ വീണ്ടും സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ്. അയ്യന്തോൾ സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പിന് ഇരയായതായി തൃശൂർ ചിറ്റിലപ്പിള്ളി സ്വദേശികളായ ശാരദ - കുട്ടികൃഷ്ണൻ ദമ്പതികൾ.

ദമ്പതികളുടെ പേരിൽ ഒരു കോടിയിലധികം രൂപയുടെ ലോണെടുത്ത് മലപ്പുറം വളയംകുളം സ്വദേശി അബൂബക്കർ മുങ്ങി. വ്യാജ മേൽവിലാസം ഉണ്ടാക്കിയാണ് ഇയാൾ ലോൺ എടുത്തത്.
ബാങ്ക് അധികൃതരുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് ദമ്പതികൾ ആരോപിക്കുന്നു. അബൂബക്കറിനെതിരെ കുടുംബം ഇഡിക്ക് പരാതി നൽകി.
#loan #scam #thrissur #complaint #ED
