#Women'sReservationBill | മൂന്നിൽ ഒന്ന് ഞങ്ങൾ; രാജ്യസഭയിലും വനിതാ സംവരണ ബിൽ പാസായി

#Women'sReservationBill | മൂന്നിൽ ഒന്ന് ഞങ്ങൾ; രാജ്യസഭയിലും വനിതാ സംവരണ ബിൽ പാസായി
Sep 21, 2023 11:54 PM | By Vyshnavy Rajan

ന്യൂഡൽഹി : (www.truevisionnews.com) ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന വനിതാ സംവരണ ബിൽ രാജ്യസഭയിലും പാസായി.

കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ ബിൽ എതിരില്ലാതെ 215 വോട്ടുകള്‍ക്കാണ് രാജ്യസഭ അംഗീകാരം നൽകിയത്. ഇലക്ട്രോണിക് വോട്ടിങ്ങിലൂടെയാണ് ബിൽ സഭയിൽ പാസായത്. ലോക്‌സഭയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയാണ് ബില്ലിന് അംഗീകാരം നല്‍കിയത്.

11 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണ് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അതരിപ്പിച്ച വനിതാ സംവരണ ബിൽ.

ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്. രാജ്യസഭയിലും ബില്ല് പാസായതോടെ രാഷ്ട്രപതി ഒപ്പ് വെച്ച് ബിൽ നിയമമാകും.

സെൻസസിനും മണ്ഡല പുനർനിർണയത്തിനും ശേഷം സംവരണം നടപ്പിലാക്കുമെന്നാണ് ബില്ലിൽ പറയുന്നത്. സെൻസസ് നടത്താനുള്ള തീയതി പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഇതിനാൽ തന്നെ നിയമം നടപ്പിലാകാൻ ഇനിയും വൈകും. ഒബിസി ഉപസംവരണത്തിനുള്ള കെ.സി.വേണുഗോപാലിന്റെയും ബിനോയ്‌ വിശ്വത്തിന്റെയും ഭേദഗതി തള്ളി.

#Women'sReservationBill #We #one #three #RajyaSabha #passed

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories










Entertainment News