#arrest | കോഴിക്കോട് പൊലീസുകാരനെ കുത്തിപരിക്കേൽപ്പിച്ചയാൾ പിടിയിൽ

#arrest | കോഴിക്കോട്  പൊലീസുകാരനെ കുത്തിപരിക്കേൽപ്പിച്ചയാൾ പിടിയിൽ
Sep 21, 2023 09:39 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  കുറ്റിക്കാട്ടൂരിൽ പൊലീസുകാരനെ കുത്തിപരിക്കേൽപ്പിച്ചയാൾ പിടിയിൽ. കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫിനെയാണ് പിടികൂടിയത്.

അക്രമിസംഘത്തിലെ ഷിഹാദ്, അക്ഷയ് എന്നിവരെ നേരത്തെ കസ്റ്റഡിയിലെത്തിയിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് പൊലീസുകാരെ ആക്രമിച്ചത്.

കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറിക്കുള്ളിൽ നിന്നാണ് തായിഫിനെ പിടികൂടിയത്. പരിക്കേറ്റ സി.പി.ഒ സന്ദീപിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബൈക്കു മോഷണവുമായി ബന്ധപ്പെട്ട് ഇവർ മുന്ന് പേരെയും മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയിരുന്നു. എന്നാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തായിഫ് സന്ദീപിന്റെ കൈക്ക് കുത്തുകയായിരുന്നു.

#man #stabbed #policeman #Kutikatur #arrested.

Next TV

Related Stories
Top Stories










Entertainment News