#deadbody | പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; വിരാജ്പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു

#deadbody | പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; വിരാജ്പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു
Sep 18, 2023 07:47 PM | By Vyshnavy Rajan

കണ്ണൂർ : (www.truevisionnews.com) തലശേരി - കുടക് അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി സംഭവത്തിൽ വിരാജ്പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

നാല് കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടത്. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടെതാണെന്ന് സൂചന.

സംഭവസ്ഥലത്ത് നിന്ന് ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പും പൊലീസും പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ട്രോളിയിലാക്കി കഷ്ണങ്ങളാക്കി മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയിൽ മൃതദഹം സ്ത്രീയുടേതാണെന്നാണ് വിവരം. കൂടുതൽ പരിശോധനക്ക് ശേഷമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.

കൂടുതൽ പൊലീസും സംഘവും സ്ഥലത്തെത്തി. അതിർത്തിയിലായതിനാൽ വിരാജ്പേട്ട പൊലീസാണ് അന്വേഷണം നടത്തുന്നത്.

അതേസമയം, മൃതദേഹം മടിക്കേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം 23 നും 25 നും ഇടയിലുള്ള യുവതിയുടേതെന്ന് സംശയിക്കുന്നതായി കർണാടക പൊലീസ് അറിയിച്ചു.

#deadbody #incident #where #deadbody #found #Perumbadi #Pass #Virajpetpolice #started #investigation

Next TV

Related Stories
Top Stories










Entertainment News