കൊല്ലം: (truevisionnews.com) ചിതറയിൽ ബൈക്ക് കാറിനും ഓട്ടോറിക്ഷയിലും ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു .

ചിതറ ഇരിപ്പിൽ സ്വദേശിയായ ബൈജു ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക് 12 മണിയോടെയായിരുന്നു അപകടം .
അമിതവേഗതയിലും തെറ്റായ ദിശയിലും വന്ന ബൈക്ക് ആദ്യം കാറിനിടിക്കുകയും പിന്നീട് എതിരെവന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് തെറിച്ചു വീഴുകയും ആയിരുന്നു .
റോഡിൽ തലയിടിച്ച് വീണ ബൈജു സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു . വിദേശത്തായിരുന്ന ബൈജു രണ്ട് മാസം മുൻപാണ് അവധിക്ക് നാട്ടിൽ എത്തിയത് . വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനും ആണ് .
#biker #died #after #bike #collided #car #autorickshaw
