നാഗാലാൻഡിൽ വെടിവയ്പ്പ്; 11 പ്രദേശവാസികൾ കൊല്ലപ്പെട്ടു

നാഗാലാൻഡിൽ വെടിവയ്പ്പ്; 11 പ്രദേശവാസികൾ കൊല്ലപ്പെട്ടു
Dec 5, 2021 10:58 AM | By Vyshnavy Rajan

നാഗാലാൻഡിലുണ്ടായ വെടിവയ്പ്പിൽ പതിനൊന്ന് പ്രദേശവാസികൾ കൊല്ലപ്പെട്ടു. അസം റൈഫിൾസും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങൾ നാട്ടുകാർ തീവച്ചതായി റിപ്പോർട്ട്. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് നാഗാലാ‌ൻഡ് മുഖ്യമന്ത്രി അറിയിച്ചു.

സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറോ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോ പ്രതികരിച്ചിട്ടില്ല.

“കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. നീതി ലഭിച്ചില്ലെങ്കിൽ കുടുംബങ്ങൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ല. ഞങ്ങള്‍ ദേശീയ, അന്തര്‍ ദേശീയ മനുഷ്യാവകാശ സംഘടനകളെ സമീപിക്കും”- കൊന്യാക് നേതാക്കള്‍ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ ഗ്രാമത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് കൽക്കരി ഖനി. അവർ എല്ലാ ശനിയാഴ്ചയും വീട്ടിൽ വരും, ഞായറാഴ്ച കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ച് തിങ്കളാഴ്ച തിരികെ പോവുകയാണ് ചെയ്തിരുന്നത്. വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്.

അതേസമയം നാഗാലാ‌ൻഡ് സംഘർഷത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു.

Shooting in Nagaland; 11 locals were killed

Next TV

Related Stories
 എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം

Jan 26, 2022 06:58 AM

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം

ഇന്ന് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ...

Read More >>
ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ; നാല് മലയാളികൾക്ക് പദ്മശ്രീ

Jan 25, 2022 08:57 PM

ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ; നാല് മലയാളികൾക്ക് പദ്മശ്രീ

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പദ്മവിഭൂഷൺ...

Read More >>
കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എം ശ്രീജിത്തിന് ശൗര്യചക്ര

Jan 25, 2022 04:27 PM

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എം ശ്രീജിത്തിന് ശൗര്യചക്ര

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം...

Read More >>
ഫോണില്‍ അധികസമയം ചെലവഴിച്ചതിന് അച്ഛൻ  മകളെ ബലാത്സംഗം ചെയ്തു

Jan 25, 2022 02:04 PM

ഫോണില്‍ അധികസമയം ചെലവഴിച്ചതിന് അച്ഛൻ മകളെ ബലാത്സംഗം ചെയ്തു

വിശാപട്ടണത്ത് പ്രായപൂർത്തി ആകാത്ത മകളെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ പിതാവ്(42) അറസ്റ്റില്‍....

Read More >>
ഒരു മാസം പ്രായമായ കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമം; അമ്മ അറസ്റ്റില്‍

Jan 25, 2022 01:34 PM

ഒരു മാസം പ്രായമായ കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമം; അമ്മ അറസ്റ്റില്‍

ഒരു മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയ അമ്മയും കൂട്ടാളികളും അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. 2 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമം...

Read More >>
ഗൗതം ഗംഭീറിനു കൊവിഡ്

Jan 25, 2022 01:18 PM

ഗൗതം ഗംഭീറിനു കൊവിഡ്

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനു കൊവിഡ്. നേരിയ രോഗലക്ഷണങ്ങളേയുള്ളൂ എന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ...

Read More >>
Top Stories