#death | ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കൾ‌ മുങ്ങി മരിച്ച നിലയിൽ

#death | ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കൾ‌ മുങ്ങി മരിച്ച നിലയിൽ
Sep 8, 2023 08:37 PM | By Athira V

കൊല്ലം : ( truevisionnews.com ) പ്രദേശവാസികളായ 2 പേരെ അയത്തിൽ പാർവത്യാർ ജംക്‌ഷനു സമീപം കരിത്തുറ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഗിരികുമാർ (ഉണ്ണി– 57), ചാക്കോ (അനിയൻകുഞ്ഞ്– 56) എന്നിവരാണു മരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്.

ഒരു മൃതദേഹം അഗ്നിരക്ഷാ സേന പുറത്തെടുത്ത് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കുന്നതിനിടെയാണ് രണ്ടാമത്തെ മൃതദേഹം പൊങ്ങിയത്.

ഇരുവരും കഴിഞ്ഞ ദിവസം രാത്രി 9.30ന് കുളത്തിനു സമീപത്തിരിക്കുന്നതു കണ്ടവരുണ്ടെന്നു പൊലീസ് പറഞ്ഞു.

#Friends #drowned #temple #pool

Next TV

Related Stories
Top Stories










Entertainment News