യുപിയില്‍ കാണാതായ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; അയല്‍വാസി കസ്റ്റഡിയില്‍

യുപിയില്‍ കാണാതായ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; അയല്‍വാസി കസ്റ്റഡിയില്‍
Dec 4, 2021 08:53 PM | By Vyshnavy Rajan

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഹാപുര്‍ ടൗണിലെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ട് കാണാതായ ആറുവയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അയല്‍വാസിയുടെ വീട്ടിനകത്തുനിന്നാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പെണ്‍കുട്ടിയെ കാണാതായ ശേഷം ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ അയല്‍വാസിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി കണ്ടെത്തി. വീടിന്റെ മുന്‍വശത്തെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. ആള്‍ത്താമസില്ലാതിരുന്ന വീടിന്റെ പൂട്ട് തകര്‍ത്താണ് പൊലീസ് അകത്തുകടന്നത്.

അടച്ചിട്ട വീട്ടിനുള്ളിലെ ഒരു ടാങ്കിനുള്ളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുടമസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം വീട്ടുടമസ്ഥനെ ആള്‍ക്കൂട്ടം ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെയും പൊലീസ് തടയുന്നതിന്റെയും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

ടാങ്കിനുള്ളില്‍ കുത്തിനിറച്ച തുണികള്‍ക്കിടയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. കാണാതായ ദിവസം വൈകുന്നേരത്തോടെ പെണ്‍കുട്ടി വീട്ടില്‍ നിന്ന് പിതാവിനോട് അഞ്ചുരൂപ വാങ്ങിയെന്നും കടയില്‍ പോകുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയതെന്നും പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Body of missing six-year-old girl found in UP; Neighbor in custody

Next TV

Related Stories
#murder | ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റ് രണ്ട് യുവാക്കൾ മരിച്ചു

May 8, 2024 10:42 PM

#murder | ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റ് രണ്ട് യുവാക്കൾ മരിച്ചു

നേരത്തെയുണ്ടായ ചില പ്രശ്നങ്ങളിൽ യാസിറിനെ അക്രമിക്കാൻ എത്തിയവരാണ് ബുധനാഴ്ച കൊല്ലപ്പെട്ടതെന്ന്...

Read More >>
#Murder | സ്വത്ത് തർക്കം; മധ്യവയസ്കൻ മാതാപിതാക്കളെ കുത്തിക്കൊന്നു

May 8, 2024 10:02 PM

#Murder | സ്വത്ത് തർക്കം; മധ്യവയസ്കൻ മാതാപിതാക്കളെ കുത്തിക്കൊന്നു

പൊലീസ് എത്തുന്നതിന് മുമ്പേ ഇവർ ര‍ക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഗൗതമിനെ ചോദ്യം ചെയ്ത്...

Read More >>
#murder | ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ​ഗുരുതരാവസ്ഥയിൽ

May 7, 2024 10:47 AM

#murder | ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ​ഗുരുതരാവസ്ഥയിൽ

കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക...

Read More >>
#foundbody |ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം

May 7, 2024 10:19 AM

#foundbody |ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം

ഇരുവരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതായാണ് പൊലീസ്...

Read More >>
#murder | മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമെന്ന് കരുതി

May 6, 2024 08:34 PM

#murder | മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമെന്ന് കരുതി

അമ്മ ധരിച്ചിരുന്ന മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം എന്ന് തന്നെയാണ് ജോജോ പൊലീസിനു നൽകിയിരിക്കുന്ന...

Read More >>
#murder | ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

May 5, 2024 05:11 PM

#murder | ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

ഇതിന് പിന്നാലെ സൻവർണ മനോജിനെ കോടാലി കൊണ്ട് വെട്ടി...

Read More >>
Top Stories