#police | 'നിലവിളിയോടെ അമ്മ, കുതിച്ചെത്തി പൊലീസ്'; സമയോചിത ഇടപെടലില്‍ യുവതിയെ രക്ഷിച്ച് പൊലീസ്

#police  |  'നിലവിളിയോടെ അമ്മ, കുതിച്ചെത്തി പൊലീസ്'; സമയോചിത ഇടപെടലില്‍ യുവതിയെ രക്ഷിച്ച് പൊലീസ്
Sep 3, 2023 08:37 PM | By Susmitha Surendran

കൊല്ലം: (truevisionnews.com)  ജീവനൊടുക്കാനൊരുങ്ങിയ യുവതിയെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി ചിതറ പൊലീസ്. മകള്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നുവെന്ന വീട്ടമ്മയുടെ ഫോണ്‍ കോള്‍ വന്ന് നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയാണ് യുവതിയെ രക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.

ചിതറ സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട വളവുപച്ചയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. യുവതിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതു കൊണ്ട് മാത്രമാണ് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

യുവതിയെ തുടര്‍ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ചിതറ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഖിലേഷ് വി.കെ, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്:

രാത്രി 10.30-ന് ചിതറ പൊലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് വളവുപച്ചയിലുള്ള ഒരു വീട്ടമ്മയുടെ പരിഭ്രമത്തോടെയുള്ള ഫോണ്‍ കോള്‍ വന്നു . മകള്‍ വീട്ടില്‍ വഴക്കിട്ട് മുറിയില്‍ക്കയറി വാതില്‍ കുറ്റിയിട്ടു, വിളിച്ചിട്ട് തുറക്കുന്നില്ല, അവിവേകം വല്ലതും കാട്ടുമോയെന്നു പേടി, സഹായിക്കണം.

സ്ഥലസൂചന നല്‍കിയ ശേഷം അമ്മ നിലവിളിയോടെയാണ് ഫോണ്‍ വെച്ചത്. സ്ഥലത്തേക്ക് കുതിച്ചെത്തിയ പൊലീസ് വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ സീലിങ്ങ് ഫാനില്‍ യുവതി കെട്ടിത്തൂങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃതൃത്തിലുള്ള സംഘം ഉടന്‍ തന്നെ കഴുത്തിലെ കുരുക്ക് അറുത്തുമാറ്റി.

പ്രഥമശുശ്രൂഷ നല്‍കിയശേഷം യുവതിയുമായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.

ചിതറ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഖിലേഷ് വി.കെ, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്.

#Chitara #police #rescued #youngwoman #commit #suicide #through #timely #intervention.

Next TV

Related Stories
Top Stories










Entertainment News