കൊല്ലം: (truevisionnews.com) ചിതറയിൽ യുവാവിനെ പെട്രോൾ പമ്പിൽ വെച്ച് തറയോട് കൊണ്ടു തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരന്മാർ പിടിയിൽ. ഷാൻ, ഷെഹീൻ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത് . കഴിഞ്ഞ ദിവസമാണ് ആക്രമണത്തിൽ ദർപ്പക്കാട് സ്വദേശി സൈദലി എന്ന് വിളിക്കുന്ന ബൈജു കൊല്ലപ്പെട്ടത്.

ബൈജു ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം മദ്യപിച്ച് കാറിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടയിൽ അസഭ്യം പറയുകയും വാക്കു തർക്കമുണ്ടാവുകയും ചെയ്തെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് ചിതറ പെട്രോൾ പമ്പിൽ വെച്ച് ബൈജുവിനെ ആക്രമിച്ചത്.
കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്ത് നിന്നും കാറിൽ രക്ഷപ്പെട്ട ഷാനും ഷെഹിനിയും ഏനാത്ത് നിന്നാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. ഒപ്പം പ്രതികൾ ഉപയോഗിച്ചിരുന്ന കാറിൽ നിന്ന് മദ്യവും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
#incident #youngman #killed # hitting #head #petrol pump #accused #under #arrest
