കുന്നംകുളം : (www.truevisionnews.com) കേച്ചേരി എൽപി സ്കൂളിന് സമീപം മിനി ലോറി നിയന്ത്രണം വിട്ട് നിർത്തിയിട്ട ബൈക്കുകളിലും മതിലിലും ഇടിച്ച് അപകടം. അപകടത്തിൽ മിനി ലോറി ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു.

തൃശ്ശൂർ തെക്കുംകര സ്വദേശി അരങ്ങാശ്ശേരി വീട്ടിൽ 65 വയസ്സുള്ള ജോയ് ആന്റണി, അത്താണി സ്വദേശി പനക്കൽ വീട്ടിൽ 37 വയസ്സുള്ള മാക്സൻ എന്നിവർക്കാണ് പരിക്കേറ്റത്.
ആളൂർ ഭാഗത്തുനിന്നും കേച്ചേരിയിലേക്ക് വരികയായിരുന്ന മിനി ലോറി തെന്നിമാറി സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകളിലും മതിലിലും ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ മൂന്നോളം ബൈക്കുകളും മതിലും തകരുകയും മിനി ലോറിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് കുന്നംകുളം സബ് ഇൻസ്പെക്ടർ പ്രേംജിത്ത്, സിവിൽ പോലീസ് ഓഫീസർ ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
An out-of-control minilorry crashed into a wall and parked bikes. Two people were injured