കണ്ണൂർ : കണ്ണൂർ കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപം റോഡിൽ കാട്ടാന പ്രസവിച്ചു. രാത്രിയിയോടെയാണ് സംഭവം.

കൂട്ടത്തിൽ ഉള്ള മറ്റ് ആനകൾ സുരക്ഷ ഒരുക്കി റോഡിൽ തമ്പടിച്ചു.
ഇതോടെ ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടു. ആറളം ഫാം കാർഷിക മേഖലയിൽ നിരവധി കാട്ടാനകൾ ഉണ്ട്.
റോഡിൽ തന്നെ കാട്ടാന പ്രസവിച്ചതോടെ കീഴ്പ്പള്ളി- പാലപ്പുഴ റോഡ് അടച്ചിട്ടിരിക്കുകയാണ്. വനവകുപ്പിന്റെ ആർ ടി സംഘവും ഇതിനെ നിരീക്ഷിച്ചു വരികയാണ്.
elephant gave birth in the middle of the road in Kannur