മാവേലിക്കര : (www.truevisionnews.com) മാവേലിക്കരയില്‍ ഏഴ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം കൂടുതൽ വിവരങ്ങൾ പുറത്ത്.

മാവേലിക്കര പുന്നമൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. പ്രതി മഹേഷിന്റെ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേഷിനെ മാവേലിക്കര പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം. അടുത്തുള്ള ബന്ധുവീട്ടിലായിരുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് നക്ഷത്ര വെട്ടേറ്റുകിടക്കുന്നത് കണ്ടത്. പുറത്തേക്കോടിയ സുനന്ദയെയും മഹേഷ് ആക്രമിച്ചു.
ആക്രമണത്തില്‍ സുനന്ദയുടെ കൈക്ക് വെട്ടേറ്റു. മഴു ഉപയോഗിച്ചാണ് മഹേഷ് കുട്ടിയെ വെട്ടിയത്. മൂന്ന് വര്‍ഷം മുന്‍പ് മഹേഷിന്റെ ഭാര്യ വിദ്യ ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന ഇയാള്‍ പിതാവ് മരിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.
The incident where a seven-year-old girl was hacked to death by her father; More info out.