കൊൽക്കത്ത: (truevisionnews.com) പറന്നുയരുന്നതിനു മുമ്പായി വിമാനത്തിൽ ബോംബെന്ന് ഒരാൾ ബഹളം വെച്ചതോടെ മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത് . ദോഹ വഴി ലണ്ടനിലേക്കുള്ള ഖത്തർ എയർവേസ് വിമാനത്തിലെ 541 യാത്രക്കാരെയാണ് തിരിച്ചിറക്കിയത്.
ടേക് ഓഫിനുമുമ്പായി ചൊവ്വാഴ്ച പുലർച്ച 3.29നാണ് സംഭവം . സി.ഐ.എസ്.എഫ് സംഘം ഡോഗ് സ്ക്വാഡുമായി വിമാനത്തിൽ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബഹളംവെച്ച യാത്രക്കാരനെ സി.ഐ.എസ്.എഫ് സംഘം കസ്റ്റഡിയിലെടുത്തു. തന്നോട് മറ്റൊരു യാത്രക്കാരനാണ് ഇക്കാര്യം പറഞ്ഞതെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത്.
എന്നാൽ, പ്രതി മാനസിക രോഗത്തിന് ചികിത്സയിലാണെന്നാണ് പിതാവ് പൊലീസിനെ അറിയിച്ചത്.
There was a bomb blast on the plane; All the passengers were brought back