ഹൈദരാബാദ്: 200 പെട്ടി ബിയറുമായി പോയ മിനിലോറി നടുറോഡിൽ മറിഞ്ഞതോടെ കിട്ടിയ കുപ്പികൾ കൈക്കലാക്കി നാട്ടുകാർ. ആന്ധ്രപ്രദേശിലെ കാസിംകോട്ട മണ്ഡലിലാണ് സംഭവം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

https://twitter.com/i/status/1666019949289132033
ചൊവ്വാഴ്ച രാവിലെയാണ് ബയ്യാവരം ദേശീയപാതയിൽ ബിയറുമായി പോയ മിനിലോറി മറിഞ്ഞത്. വണ്ടിയിലുണ്ടായിരുന്ന 200 പെട്ടി ബിയറും റോഡിലേക്ക് വീണു. സ്ഥലത്തെത്തിയ നാട്ടുകാരും അതുവഴി പോയ യാത്രക്കാരും പൊട്ടാതെ കിട്ടിയ ബിയർ കുപ്പികൾ കൈക്കലാക്കി.
The beer lorry overturned in the middle of the road and locals ran away with the bottles they got
