ന്യൂഡൽഹി : (www.truevisionnews.com) രാഹുൽ ഗാന്ധിക്ക് അനുവദിച്ചിരുന്ന പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സർക്കാർ പിൻവലിച്ചു. ഡെപ്യൂട്ടേഷനിൽ ഒരു പിഎയെയും ഡ്രൈവറെയുമാണ് അനുവദിച്ചിരുന്നത്.
രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായ സാഹചര്യത്തിൽ രണ്ട് ഉദ്യോഗസ്ഥരോടും തങ്ങളുടെ മാതൃ വകുപ്പിലേക് മടങ്ങാൻ പൊതുഭരണ വകുപ്പ് ഉത്തരവിട്ടു.
വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗമായ രാഹുൽ ഗാന്ധിക്ക് നേരത്തെ മോദി പരാമർശത്തിലാണ് സൂറത്ത് കോടതിയിൽ നിന്ന് രണ്ട് വർഷത്തേക്ക് ശിക്ഷ കിട്ടിയത്.
ഇതിന് പിന്നാലെ എംപി സ്ഥാനം നഷ്ടമായ അദ്ദേഹത്തിന് ദില്ലിയിലെ വീടും നഷ്ടമായിരുന്നു. ശിക്ഷാ വിധിക്കെതിരായ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജി കോടതിയുടെ പരിഗണനയിലാണ്.
Rahul Gandhi's personal staff members have been withdrawn by the state government