പാമ്പിനെ ചവച്ചരച്ചുകൊന്ന് മൂന്ന് വയസുകാരൻ. ഉത്തർ പ്രദേശിലാണ് സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അരികിലേക്കെത്തിയ പാമ്പിനെയാണ് കുട്ടി ചവച്ചരച്ചത്. ഉത്തർ പ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം.

അക്ഷയ് എന്ന മൂന്നുവയസുകാരനാണ് പാമ്പിനെ ചവച്ചുകൊന്നത്. കുറ്റിക്കാട്ടിൽ നിന്ന് അടുത്തേക്കെത്തിയ പാമ്പിനെ പിടിച്ച് ചവച്ചതിനു ശേഷം കുട്ടി കരഞ്ഞു.
കാഴ്ച കണ്ട് ഞെട്ടിയ മുത്തശ്ശി കുട്ടിയുടെ വായിൽ നിന്ന് പാമ്പിനെ വലിച്ചെടുത്തു. തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കുട്ടിയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
A three-year-old boy chewed a snake and killed it