ട്രെയിൻ അപകടം; ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് മാറ്റിവെച്ചു

ട്രെയിൻ അപകടം; ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് മാറ്റിവെച്ചു
Jun 3, 2023 09:52 AM | By Nourin Minara KM

ന്യൂഡൽഹി: (www.truevisionnews.com)പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് ഒഡീഷയിൽ നടന്ന ട്രെയിൻ ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചതായി കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ ആയിരുന്നു പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ഫ്ലാ​ഗ് ഓഫ് ചടങ്ങിനായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരിട്ട് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

എന്നാൽ, മന്ത്രി ഒഡീഷ ട്രെയിൻ അപകടസ്ഥലത്തേയ്‌ക്ക് പോയിരിക്കുകയാണ്. മരണസംഖ്യ ഉയരുന്നു ഒ​​ഡി​​ഷ​​യി​​ലെ ബാ​​ല​​സോ​​റി​​ൽ പാ​​ളം തെ​​റ്റി​​യ യശ്വ​​ന്ത്പു​​ർ-​​ഹൗ​​റ എ​​ക്സ്പ്ര​​സി​ലേ​ക്ക് കോ​​റ​​മ​​ണ്ഡ​​ൽ എ​​ക്സ്പ്ര​​സ് ഇ​​ടി​​ച്ചു​​ക​​യ​​റി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 280 ആയി ഉയർന്നതായി റിപ്പോർട്ട്. 1000ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മ​​ര​​ണ​സം​​ഖ്യ ഇനിയും ഉ​​യ​​രാ​​നാ​​ണ് സാ​​ധ്യ​​ത.

പരിക്കേറ്റവരെ ബാ​​ല​​സോ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അടക്കം സർക്കാർ, സ്വകാര്യ ആ​ശു​പ​​ത്രികളി​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന കോ​​ച്ചു​​ക​​ൾ​​ക്ക​​ടി​​യി​​ൽ നിന്ന് യാത്രക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം രാവിലെയും പുരോഗമിക്കുകയാണ്. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​രെ സ​​ഹാ​​യി​​ക്കാ​​ൻ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളും രം​​ഗ​​ത്തു​​ണ്ട്. പ്ര​​ദേ​​ശ​​ത്തെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ അ​​ടി​​യ​​ന്ത​​ര ചി​​കി​​ത്സ​​ക്കു​​ള്ള സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

വെള്ളിയാഴ്ച രാത്രി രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ ബ​​ഹാ​​ന​​ഗ​ർ ബ​​സാ​​ർ സ്റ്റേ​​ഷ​​നി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. 12864-ാം ന​മ്പ​ർ യ​ശ്വ​​ന്ത്പു​​ർ-​​ഹൗ​​റ എ​ക്സ്പ്ര​സാ​ണ് ആ​ദ്യം പാ​ളം തെ​റ്റി​യ​ത്. ഈ ​ട്രെ​യി​നിന്‍റെ കോ​ച്ചു​ക​ളി​ലേ​ക്ക് കൊ​​ൽ​​ക്ക​​ത്ത​​യി​​ലെ ഷാ​​ലി​​മാ​​ർ സ്റ്റേ​​ഷ​​നി​​ൽ​​നി​​ന്ന് ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ സ്റ്റേ​​ഷ​​നി​​ലേ​​ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്ന 12841 ന​​മ്പ​​ർ കോ​​റ​​മാ​ണ്ഡ​​ൽ സൂ​​പ്പ​​ർ​​ഫാ​​സ്റ്റ് എ​​ക്സ്പ്ര​​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​​റ​​മണ്ഡ​​ൽ എ​ക്സ്പ്ര​സിന്‍റെ കോ​ച്ചു​ക​ളും പാ​ളം തെ​റ്റി. ഈ ​കോ​ച്ചു​ക​ൾ തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലു​ണ്ടാ​യി​രു​ന്ന ച​ര​ക്ക് വ​ണ്ടി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​​റ​​മാ​ണ്ഡ​​ൽ എ​​ക്സ്പ്ര​​സ് ആ​ദ്യം പാ​ളം തെ​റ്റി​യെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക​മാ​യി പു​റ​ത്തു​വ​ന്ന വി​വ​രം.

Flag-off ceremony of Goa-Mumbai Vandebharat Express has been postponed

Next TV

Related Stories
#arrest | പണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ നഗ്നനാക്കി മർദിച്ചു; മൂന്നു പേർ അറസ്റ്റിൽ

Oct 3, 2023 12:58 PM

#arrest | പണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ നഗ്നനാക്കി മർദിച്ചു; മൂന്നു പേർ അറസ്റ്റിൽ

കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ് വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം വീട്ടിലേക്ക്...

Read More >>
#YogiAdityanath | സനാതന ധർമം മാത്രമാണ് മതം; ബാക്കിയെല്ലാം ആരാധനാ മാർഗങ്ങൾ -യോ​ഗി ആദിത്യനാഥ്

Oct 3, 2023 11:23 AM

#YogiAdityanath | സനാതന ധർമം മാത്രമാണ് മതം; ബാക്കിയെല്ലാം ആരാധനാ മാർഗങ്ങൾ -യോ​ഗി ആദിത്യനാഥ്

ക്ഷേത്രത്തിലെ ദിഗ്വിജയ് നാഥ് സ്മൃതി ഓഡിറ്റോറിയത്തിൽ ഭക്തരോട് സംസാരിച്ച ഗോരക്ഷപീഠാധീശ്വർ കൂടിയായ ആദിത്യനാഥ് ശ്രീമദ് ഭഗവതിന്റെ അന്തസത്ത...

Read More >>
#ISterrorist | ഐഎസ് ഭീകരർ കണ്ണൂർ , കാസർകോട് മേഖലയിലെത്തി; ബേസ് ക്യാമ്പുണ്ടാക്കാൻ ശ്രമം

Oct 3, 2023 10:37 AM

#ISterrorist | ഐഎസ് ഭീകരർ കണ്ണൂർ , കാസർകോട് മേഖലയിലെത്തി; ബേസ് ക്യാമ്പുണ്ടാക്കാൻ ശ്രമം

പശ്ചിമഘട്ട മേഖലകളിൽ ഒളിത്താവളമുണ്ടാക്കാനായിരുന്നു...

Read More >>
#Raid | മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്; ഫോണുകളും, ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു

Oct 3, 2023 10:37 AM

#Raid | മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്; ഫോണുകളും, ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു

മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് ; ഫോണുകളും, ലാപ്ടോപ്പുകളും...

Read More >>
#beaten | ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകൻ മർദിച്ച സംഭവം അഞ്ചുവയസ്സുകാരൻ മരിച്ചു

Oct 3, 2023 09:25 AM

#beaten | ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകൻ മർദിച്ച സംഭവം അഞ്ചുവയസ്സുകാരൻ മരിച്ചു

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകൻ മർദിച്ച സംഭവം അഞ്ചുവയസ്സുകാരൻ...

Read More >>
Top Stories