കണ്ണൂർ: (www.truevisionnews.com)കണ്ണൂർ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബംഗാൾ സ്വദേശിയായ പ്രതിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്. പോലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും. ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് തീ വെച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

തീവെപ്പിന് തൊട്ട് മുൻപ് ട്രാക്കിന് പരിസരത്ത് ഇയാൾ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇന്നലെ രാത്രി 11.7 ന് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച് 11.45 ഓടെ എട്ടാം ട്രാക്കിലാണ് നിർത്തിയിട്ട തീവണ്ടിയുടെ പിൻഭാഗത്ത് കോച്ചിലാണ് പുലർച്ചെ 1. 27നാണ് തീ പടന്നത്. തീ ആളുന്നത് ശ്രദ്ധയിൽപെട്ട റെയിൽവെ പോർട്ടർ വിവരം സ്റ്റേഷൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി.
Kannur train fire; The accused was remanded