ഇടുക്കി : (www.truevisionnews.com) ഇടുക്കി കൊന്നത്തടി ഇഞ്ചപതാലിൽ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരളാങ്കല്‍ ശശിധരൻ, അമ്മ മീനാക്ഷി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

ഇരുവരും വിഷം കഴിച്ച് മരിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ശശിധരനെയും (55) മീനാക്ഷി (80)യെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രദേശവാസികളാണ് സംഭവം ആദ്യം കാണുന്നത്. മീനാക്ഷിയുടെ മൃതദേഹം ബാത്ത് റൂമിനുള്ളിലും ശശിധരന്റെ മ്യതദേഹം വീടിന്റെ സിറ്റൗട്ടിലുമാണ് കിടന്നിരുന്നത്.
വീടിന്റെ മുറ്റത്ത് കിടക്കുന്ന ഡസ്ക്കിൽ വിഷം കുടിച്ച ഗ്ലാസും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തൂവൽ പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
family feud; Mother and son committed suicide in Idukki
