കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ
Jun 1, 2023 05:45 PM | By Nourin Minara KM

ഇടുക്കി: (www.truevisionnews.com)കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ ആൾ പിടിയിൽ. കൊണ്ടോട്ടി സ്വദേശി മുസമ്മിൽ ആണ് പിടിയിലായത്. ഇടുക്കി തൊടുപുഴക്ക് സമീപം വഴക്കുളത്ത് വച്ചാണ് ആക്രമണത്തെ ഉണ്ടായത്. ഇന്ന് ഉച്ചയ്ക്കാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്.

എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസിൽ വച്ചായിരുന്നു ഇയാൾ യുവതിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയത്. യുവതിയുടെ അടുത്ത് വന്നിരിക്കുകയും യുവതിയോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു.

തുടർച്ചയായി ശല്യം പെടുത്തിയപ്പോൾ യുവതി ബഹളം വെക്കുകയും ബസ് ജീവനക്കാരുടെ സഹായത്തോടെ പൊലീസിൽ ബസ് എത്തിക്കുകയുമായിരുന്നു. തുടർന്നാണ് തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ചോദ്യം ചെയ്യുകയാണ് തുടർന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾ ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്.

Woman sexually assaulted in KSRTC bus; Malappuram native arrested

Next TV

Related Stories
Top Stories










Entertainment News